- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വെള്ളി ശനി ദിവസങ്ങളിൽ കോർണിഷിൽ ഗതാഗത ക്രമീകരണം; വാഹനവുമായി നഗരത്തിലേക്ക് ഇറങ്ങുന്നവർ അറിയാൻ
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ കോർണിഷ് സ്ട്രീറ്റിൽ വെള്ളി ശനി ദിവസങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അഷ്ഗാൽ 25നു പുലർച്ചെ ഒന്നുമുതൽ 26നു വൈകിട്ടുവരെ അടയ്ക്കും. പോസ്റ്റ് ഓഫിസിനു മുന്നിലുള്ള ഇന്റർചെയ്ഞ്ചിന്റെ ഭാഗത്താണു രണ്ടു ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ഒന്നാം ഘട്ടം ഷെറട്ടൺ ഹോട്ടലിൽനിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കുള്ള ഭാഗത്ത് ആദ്യഘട്ടത്തിൽ ഗതാഗത നിയന്ത്രണം. വാഹനങ്ങൾ കോർണിഷ് സ്ട്രീറ്റിൽനിന്നു വലത്തോട്ടു തിരിഞ്ഞ് അൽ മർഖിയ സ്ട്രീറ്റ് വഴി പോയി ലേഖ്വെയർ ഇന്റർസെക്ഷനിൽ നിന്നു യു ടേൺ എടുത്തു കോർണിഷ് സ്ട്രീറ്റിലേക്കു തിരിയെ പ്രവേശിക്കണം. അൽ കോർണിഷ് സ്ട്രീറ്റിൽനിന്ന് അൽ മർഖിയ സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനയാത്രക്കാർ പോസ്റ്റ് ഓഫിസിനു മുന്നിലുള്ള ഇന്റർചെയ്ഞ്ചിൽനിന്ന് അൽ മർഖിയ സ്ട്രീറ്റിലേക്കും തിരിച്ചും പ്രവേശിക്കണം
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ കോർണിഷ് സ്ട്രീറ്റിൽ വെള്ളി ശനി ദിവസങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അഷ്ഗാൽ 25നു പുലർച്ചെ ഒന്നുമുതൽ 26നു വൈകിട്ടുവരെ അടയ്ക്കും. പോസ്റ്റ് ഓഫിസിനു മുന്നിലുള്ള ഇന്റർചെയ്ഞ്ചിന്റെ ഭാഗത്താണു രണ്ടു ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക.
ഒന്നാം ഘട്ടം ഷെറട്ടൺ ഹോട്ടലിൽനിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്കുള്ള ഭാഗത്ത് ആദ്യഘട്ടത്തിൽ ഗതാഗത നിയന്ത്രണം. വാഹനങ്ങൾ കോർണിഷ് സ്ട്രീറ്റിൽനിന്നു വലത്തോട്ടു തിരിഞ്ഞ് അൽ മർഖിയ സ്ട്രീറ്റ് വഴി പോയി ലേഖ്വെയർ ഇന്റർസെക്ഷനിൽ നിന്നു യു ടേൺ എടുത്തു കോർണിഷ് സ്ട്രീറ്റിലേക്കു തിരിയെ പ്രവേശിക്കണം.
അൽ കോർണിഷ് സ്ട്രീറ്റിൽനിന്ന് അൽ മർഖിയ സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനയാത്രക്കാർ പോസ്റ്റ് ഓഫിസിനു മുന്നിലുള്ള ഇന്റർചെയ്ഞ്ചിൽനിന്ന് അൽ മർഖിയ സ്ട്രീറ്റിലേക്കും തിരിച്ചും പ്രവേശിക്കണം