- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് റോഡുകളിൽ അപകടമരണ നിരക്കിൽ വൻ കുറവ്; 70 വർഷത്തിനു ശേഷമുള്ള ഏറ്റവും കുറവ് അപകടമരണം
സൂറിച്ച്: സ്വിസ് റോഡുകളിൽ അപകടമരണ നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. സ്വിസ് റോഡുകൾ 1945-നുശേഷം ഇപ്പോൾ താരതമ്യേന സുരക്ഷിതമായി മാറിയിരിക്കുകയാണെന്നും അതേസമയം കാർ ഓടിക്കുന്നവരേക്കാൾ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നവർക്കാണ് ഏറെ അപകടസാധ്യതയെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫെഡറൽ സ്റ്റാറ്റിസ്റ്റിക് ഓഫീ
സൂറിച്ച്: സ്വിസ് റോഡുകളിൽ അപകടമരണ നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. സ്വിസ് റോഡുകൾ 1945-നുശേഷം ഇപ്പോൾ താരതമ്യേന സുരക്ഷിതമായി മാറിയിരിക്കുകയാണെന്നും അതേസമയം കാർ ഓടിക്കുന്നവരേക്കാൾ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നവർക്കാണ് ഏറെ അപകടസാധ്യതയെന്നും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫെഡറൽ സ്റ്റാറ്റിസ്റ്റിക് ഓഫീസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം മൊത്തം അപകടമരണ നിരക്ക് 276 ആയിരുന്നു. ഇതിൽ 243 എണ്ണം റോഡ് അപകടമരണങ്ങളാണ്. കൂടാതെ 21,500 പേർക്ക് റോഡ് അപകടങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്. 2013-നെ അപേക്ഷിച്ച് റോഡ് അപകടമരണ നിരക്കിൽ പത്തു ശതമാനം കുറവാണ് വന്നിട്ടുള്ളത്. കുറച്ചു വർഷങ്ങളായി റോഡ് അപകടമരണനിരക്കിൽ കുറവാണ് അനുഭവപ്പെടു വരുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുമ്പ് റോഡ് അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞ വർഷം 1945 ആയിരുന്നു. റോഡ് അപകടങ്ങൾ ഏറ്റവും കൂടുതൽ നടന്ന വർഷം 1971 ആയിരുന്നു. 30,000 അപകടങ്ങളിലായി 1770 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴുള്ളതിന്റെ നാലിലൊന്ന് തിരക്കു പോലുമില്ലാതിരുന്ന സമയത്താണ് ഇത്രയും അപകടമരണങ്ങൾ എന്നോർക്കണം.
അതേസമയം വാഹനങ്ങളിൽ വന്നിട്ടുള്ള സാങ്കേതിക മേന്മയാണ് അപകടമരണങ്ങൾ കുറയ്ക്കുന്നതിന് സഹായകമായിട്ടുള്ളതെന്ന് എഫ്എസ് ഒ പറയുന്നു. എന്നാൽ റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ കാര്യത്തിൽ ഇതല്ല വാസ്തവം. റോഡ് അപകടങ്ങളിൽ മരിക്കുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണം 9.5 മടങ്ങ് വർധിച്ചിട്ടുണ്ട്. കൂടാതെ മോട്ടോർ സൈക്കിൾ യാത്രക്കാർക്കും അപകട സാധ്യത 20 മടങ്ങാണ് വർധിച്ചിട്ടുള്ളത്.