- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിലെ റോഡുകളിൽ മരണക്കെണി; ജനുവരിയിൽ തന്നെ 88 അപകട മരണങ്ങൾ; മുൻ വർഷത്തെതിനേക്കാൾ 42 ശതമാനം വർധന
മാഡ്രിഡ്: സ്‌പെയിനിലെ റോഡുകളിൽ അപകടമരണങ്ങൾ തുടർക്കഥയാകുന്നതായി റിപ്പോർട്ട്. വർഷത്തിലെ ആദ്യമാസം തന്നെ 88 അപകടമരണങ്ങൾ ഉണ്ടായത് ആശങ്കയ്ക്കു വഴി നൽകുന്നതായി സ്‌പെയിൻ നാഷണൽ ട്രാഫിക് ഏജൻസി വ്യക്തമാക്കി. ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ജനുവരിയിൽ തന്നെ 88 അപകട മരണങ്ങൾ സംഭവിച്ചെന്ന് വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തേത
മാഡ്രിഡ്: സ്‌പെയിനിലെ റോഡുകളിൽ അപകടമരണങ്ങൾ തുടർക്കഥയാകുന്നതായി റിപ്പോർട്ട്. വർഷത്തിലെ ആദ്യമാസം തന്നെ 88 അപകടമരണങ്ങൾ ഉണ്ടായത് ആശങ്കയ്ക്കു വഴി നൽകുന്നതായി സ്‌പെയിൻ നാഷണൽ ട്രാഫിക് ഏജൻസി വ്യക്തമാക്കി.
ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ജനുവരിയിൽ തന്നെ 88 അപകട മരണങ്ങൾ സംഭവിച്ചെന്ന് വ്യക്തമായിരിക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തേതിലും ഏറ്റവും കൂടുതൽ അപകടമരണങ്ങളാണ് ജനുവരി മാസം തന്നെ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ഇത്രയേറെ അപകടമരണങ്ങൾ സംഭവിച്ചത് ഇനിയുള്ള നാളുകളിലെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളെന്ന് സ്റ്റോപ്പ് ആക്‌സിഡന്റ് പ്രസിഡന്റ് അന്ന നൊവെല്ല പറയുന്നു. രാജ്യത്തെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതും അപകടനിരക്ക് വർധിക്കാൻ ഇടയായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്‌പെയിനിലാകമാനമുള്ള ട്രാഫിക് കഴിഞ്ഞ വർഷത്തേതിനേക്കാൾ മൂന്നു ശതമാന വർധിച്ചതും ഗതാഗതസംവിധാനത്തിലെ തകരാറുകളും അപകടമരണങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ ഇടയായതിനായി പറയപ്പെടുന്നു. കൂടാതെ മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ജനുവരിയിലെ മോശം കാലാവസ്ഥയും ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം ഗതാഗതകരാറുകൾ പരിഹരിക്കുന്നതിൽ അധികൃതർ കാട്ടുന്ന അലംഭാവവും രാജ്യത്തെ അപകടമരണങ്ങളുടെ തോതു വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
രാജ്യത്ത് അപകടമരണങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ തിരക്കേറിയ ഹൈവേകളിൽ ലോറികൾ പ്രവേശിക്കുന്നത് തടയുമെന്നും റോഡുകൾ ഉപയോഗിക്കാൻ ലോറികൾക്ക് ടോൾ സംവിധാനം ഏർപ്പെടുത്തുമെന്നും ട്രാൻസ്‌പോർട്ട് മിനിസ്ട്രി പ്രഖ്യാപിച്ചിട്ടുണ്ട്.