മനാമ: മനാമയിൽ അടച്ചിട്ടിരുന്ന അൽ ഫാറൂഖ് ജംഗ്ഷൻ ജനങ്ങൾക്കായി അധികൃതർ തുറന്നു കൊടുത്തു. ഇതോടെ ഗതാഗതക്കിന് പരിഹാരമായിരിക്കുകയാണ്. അതോടെ കിങ് ഫൈസൽ ഹൈവേയിലേയ്ക്കും മറ്റ് അനുബന്ധ റോഡുകളിലേയ്ക്കുമുള്ള പ്രവേശനം എളുപ്പമായി.

ഇതുവരെ ഇതുവഴി പോകേണ്ടിയിരുന്ന വാഹങ്ങൾ വഴിതിരിച്ചുവിട്ട് സെൻട്രൽ മാർക്കറ്റ് ചുറ്റിയാണ് മുന്പ് കടത്തിവിട്ടിരുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും ഏറെ സമയച്ചെലവിനും ഇടയാക്കിയിരുന്നു.

ഈ സർക്കിൾ തുറന്നതോടെ സൽമാനിയ, സനാബീസ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും സിറ്റി സെന്റർ, ദാന മാൾ, സെൻട്രൽ മാർക്കറ്റ്, എക്‌സിബിഷൻ സെന്റർ, ജിയാന്റ്, മറീനാ മാൾ തുടങ്ങിയവിടങ്ങളിലേയ്ക്ക് പോകുന്നത് വളരെ എളുപ്പമായി