- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ റോഡ് സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി ഗതാഗത വകുപ്പ്; ട്രക്കുകൾക്കായി മൂന്ന് വിശ്രമ കേന്ദ്രങ്ങൾ കൂടി നിർമ്മിക്കുന്നു
ദുബായിൽ ട്രക്കുകൾക്കായി മൂന്ന് വിശ്രമ കേന്ദ്രങ്ങൾ കൂടി ഗതാഗത വകുപ്പ് തുറക്കുന്നു. ഷെയിഖ് മുഹമ്മദ് ബിൻ സയിദ്, ദുബായ്- ഹട്ട, റാസ് അൽ ഖോർ റോഡ് എന്നിവിടങ്ങളിലാണ് പുതിയ വിശ്രമ കേന്ദ്രങ്ങൾ തുറക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ ഈ മൂന്ന് കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ ഈ റൂട്ടിലെ വിശ്രമ കേന്ദ്രങ്ങളുടെ ആകെ എണ്ണം ഒൻപതായി വർദ്ധിക്കും. ഗതാഗത വകുപ്പ് സിഇഒ മൈതാ ബിൻ അഡായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനടുത്തായി തന്നെ മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
ദുബായിൽ ട്രക്കുകൾക്കായി മൂന്ന് വിശ്രമ കേന്ദ്രങ്ങൾ കൂടി ഗതാഗത വകുപ്പ് തുറക്കുന്നു. ഷെയിഖ് മുഹമ്മദ് ബിൻ സയിദ്, ദുബായ്- ഹട്ട, റാസ് അൽ ഖോർ റോഡ് എന്നിവിടങ്ങളിലാണ് പുതിയ വിശ്രമ കേന്ദ്രങ്ങൾ തുറക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പുതിയ ഈ മൂന്ന് കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ ഈ റൂട്ടിലെ വിശ്രമ കേന്ദ്രങ്ങളുടെ ആകെ എണ്ണം ഒൻപതായി വർദ്ധിക്കും. ഗതാഗത വകുപ്പ് സിഇഒ മൈതാ ബിൻ അഡായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനടുത്തായി തന്നെ മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
Next Story