- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിമന്ദിരത്തിൽ വച്ച് മോശമായി പെരുമാറിയതായി ഓർക്കുന്നില്ല; ഫോണിൽ അശ്ലീലം പറഞ്ഞത് മന്ത്രിയാണെന്ന കാര്യത്തിലും ഉറപ്പില്ല; കേസ് പിൻവലിക്കാൻ ചാനൽ ലേഖിക ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകിയത് ഇങ്ങനെ; ഉടൻ തന്നെ മന്ത്രിസഭാ പ്രവേശനമെന്ന് റിപ്പോർട്ടുകൾ
തിരുവനന്തപുരം: ഒരു ചാനലിന്റെ ഒന്നാം നാൾ തന്നെ കേരള രാഷ്ട്രീയത്തെ; അതും എൽഡിഎഫ് സർക്കാരിനെ പിടിച്ചുലയ്ക്കുന്ന വാർത്ത നൽകുക, അതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കുക, സംഭവപരമ്പരകളുടെ ആ നാളുകൾ ഇന്ന് വെറും കുമിള പോലെയായിരിക്കുന്നു. ആ വലിയ കുമിള ഇന്നലെ കോടതി വിധിയോടെ പൂർണമായി പൊട്ടി. ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. ഇതോടെ, ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ എൻസിപിയിൽ തുടങ്ങി. മന്ത്രിസ്ഥാനം മോഹിച്ച് വളഞ്ഞ വഴി നോക്കിയ കേരള കോൺഗ്രസ് ബിയുടെ ഗണേശ് കുമാറിനും, ആർഎസ്‌പി ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോനുമൊക്കെ ഇനി നിരാശപ്പെടേണ്ടി വരും. കായൽ ചാണ്ടി എന്ന ദുഷ്‌പേര് കേൾപ്പിച്ച് ഭൂമി കയ്യേറ്റത്തിന്റെ പേരിൽ മന്ത്രിസഭ വിടേണ്ടി വന്ന തോമസ് ചാണ്ടിയുടെ കസേര ഇനി ശശീന്ദ്രൻ സ്വന്തമാക്കുമെന്നാണ് സൂചന. ശശീന്ദ്രനും അതിന് പിന്നാലെ തോമസ് ചാണ്ടിക്കും മന്ത്രിപദവി ഒഴിയേണ്ടി വന്നത് എൻസിപിക്ക് വലിയ ക്ഷീണമായിരുന്നു. ഏതെങ്കിലും തരത്തിൽ മുന്നണിയിൽ
തിരുവനന്തപുരം: ഒരു ചാനലിന്റെ ഒന്നാം നാൾ തന്നെ കേരള രാഷ്ട്രീയത്തെ; അതും എൽഡിഎഫ് സർക്കാരിനെ പിടിച്ചുലയ്ക്കുന്ന വാർത്ത നൽകുക, അതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കുക, സംഭവപരമ്പരകളുടെ ആ നാളുകൾ ഇന്ന് വെറും കുമിള പോലെയായിരിക്കുന്നു. ആ വലിയ കുമിള ഇന്നലെ കോടതി വിധിയോടെ പൂർണമായി പൊട്ടി.
ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. ഇതോടെ, ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ എൻസിപിയിൽ തുടങ്ങി. മന്ത്രിസ്ഥാനം മോഹിച്ച് വളഞ്ഞ വഴി നോക്കിയ കേരള കോൺഗ്രസ് ബിയുടെ ഗണേശ് കുമാറിനും, ആർഎസ്‌പി ലെനിനിസ്റ്റിന്റെ കോവൂർ കുഞ്ഞുമോനുമൊക്കെ ഇനി നിരാശപ്പെടേണ്ടി വരും. കായൽ ചാണ്ടി എന്ന ദുഷ്‌പേര് കേൾപ്പിച്ച് ഭൂമി കയ്യേറ്റത്തിന്റെ പേരിൽ മന്ത്രിസഭ വിടേണ്ടി വന്ന തോമസ് ചാണ്ടിയുടെ കസേര ഇനി ശശീന്ദ്രൻ സ്വന്തമാക്കുമെന്നാണ് സൂചന.
ശശീന്ദ്രനും അതിന് പിന്നാലെ തോമസ് ചാണ്ടിക്കും മന്ത്രിപദവി ഒഴിയേണ്ടി വന്നത് എൻസിപിക്ക് വലിയ ക്ഷീണമായിരുന്നു. ഏതെങ്കിലും തരത്തിൽ മുന്നണിയിൽ തങ്ങളുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ കിണഞ്ഞുള്ള ശ്രമത്തിലായിരുന്നു പാർട്ടി നേതാക്കൾ.
കഴിഞ്ഞ ദിവസം തനിക്ക് യാതൊരു പരാതിയുമില്ലെന്ന് പരാതിക്കാരി ബോധിപ്പിച്ച സാഹചര്യത്തിലാണ് വിധി ശശീന്ദ്രന് അനുകൂലമായത്. പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണിൽ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയിൽ വെച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അവർ മൊഴി നൽകി. തന്നോട് ഫോണിൽ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവർ കോടതിയെ അറിയിച്ചു.
നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ആ ഹർജി പിൻവലിച്ചു. അതിനുശേഷമാണ് ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് വീണ്ടും മൊഴി മാറ്റിയത്.
വിധി വന്നയുടൻ തന്നെ എൻസിപി നേതാക്കൾ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. നേതാക്കൾ ഇന്ന് പാർട്ടി ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ഡൽഹിക്ക് പോകും. നാളെയാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. മറ്റുതടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായേക്കും. കുറ്റവിമുക്തനായാൽ ശശീന്ദ്രന് മടങ്ങി വരാൻ തടസ്സമില്ലെന്ന് എൽഡിഎഫും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
കുറ്റവിമുക്തനാക്കപ്പെട്ടാൽ ശശീന്ദ്രൻ തന്നെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരുമെന്ന് നേരത്തെ തന്നെ എൻ.സി.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിധി തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു പാർട്ടി നേതാക്കൾ. കേസ് പരിഗണിക്കാനിരുന്ന ശനിയാഴ്ച രാവിലെ പരാതിക്കാരിയായ ചാനൽ പ്രവർത്തകയുടെ മൊഴിയെ ചോദ്യം ചെയ്തതുകൊണ്ട് മറ്റൊരു ഹർജി കൂടിയെത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. തൈക്കാട് സ്വദേശിനിയായ സാമൂഹ്യ പ്രവർത്തകയായിരുന്നു ഹർജി നൽകിയത്. പരാതിക്കാരി മൊഴിമാറ്റിയത് പേടികൊണ്ടാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഈ ഹർജിയും തള്ളിക്കൊണ്ട് കോടതി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി.