- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് നികുതി: സമയപരിധി നീട്ടി; കാലാവധി ദീർഘിപ്പിച്ചത് ഈ മാസം 31 വരെ; നടപടി താൽക്കാലികാശ്വാസത്തിന്റെ ഭാഗമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നിന് ആരംഭിച്ച ത്രൈമാസ നികുതി അടയ്ക്കുന്നത്തിനുള്ള കാലാവധി ഈ മാസം 31 വരെയാണ് ദീർഘിപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ താൽക്കാലിക ആശ്വാസം എന്ന നിലയിലാണു നടപടി. സ്വകാര്യ ബസുകൾക്കും വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. വാഹന നികുതി ഇളവ് സംബന്ധിച്ച് വിവിധ സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.
Next Story