- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോവിനോയുടെ വർക്കൗട്ടും ബോഡി ബിൽഡിങും ഗുസ്തി പഠനവുമടക്കമുള്ള പിന്നാമ്പുറ വിശേഷങ്ങളുമായി അണിയറക്കാർ; ഗോദയുടെ മേക്കിങ് വിഡിയോ കാണാം
കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവ സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കുന്ന ഗോദ എന്ന ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളടങ്ങിയ മേക്കിങ് വിഡിയോ പുറത്തിറക്കി. ചിത്രത്തിലെ നായകനായ ടൊവിനോയുടെ ബോഡി ബിൽഡിങും, വർക്കൗട്ടും അടക്കമുള്ള താരങ്ങളുടെ സിനിമയ്ക്ക് പിന്നിലെ വിശേഷങ്ങളാണ് വിഡിയോയിലൂടെ പുറത്ത് വിട്ടിട്ടുള്ളത്. പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ പഞ്ചാബി നടി വമീബ ഗബ്ബി ടോവിനോയുടെ നായിക രഞ്ജിപണിക്കർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ രചിക്കുന്നത്. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത നിർമ്മാണം.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവ സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കുന്ന ഗോദ എന്ന ചിത്രത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളടങ്ങിയ മേക്കിങ് വിഡിയോ പുറത്തിറക്കി. ചിത്രത്തിലെ നായകനായ ടൊവിനോയുടെ ബോഡി ബിൽഡിങും, വർക്കൗട്ടും അടക്കമുള്ള താരങ്ങളുടെ സിനിമയ്ക്ക് പിന്നിലെ വിശേഷങ്ങളാണ് വിഡിയോയിലൂടെ പുറത്ത് വിട്ടിട്ടുള്ളത്.
പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ പഞ്ചാബി നടി വമീബ ഗബ്ബി ടോവിനോയുടെ നായിക
രഞ്ജിപണിക്കർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ രചിക്കുന്നത്. ഇ ഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത നിർമ്മാണം.
Next Story