ദോഹ: റോഡിന് സമീപം വാഹനം നിർത്തിയിട്ട് പോകുന്നവർ ജാഗ്രേെടുത്തോളൂ. കാർ നിർത്തിയിട്ട ശേഷം പള്ളികളിലേക്ക്കും  പഷോപ്പിങിനു മിറങ്ങുന്നവർ കൃത്യമായ രീതിയിൽ വാഹനങ്ങൾ നിർത്തിയിടണമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പുനല്കി.

മറ്റുള്ളവാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്ത തരത്തിലുള്ള പാർക്കിങ് നിയമലംഘനമാണ്. അതിനെതിരെ നടപടിയുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

പള്ളികൾക്ക് സമീപം ഇഷ, തറാവീഹ് പ്രാർത്ഥനാവേളയിലാണ് വാഹനങ്ങൾ അധികവും തെറ്റായരീതിയിൽ നിർത്തുന്നത്. മറ്റ് വാഹനങ്ങൾക്ക് മുന്നിൽ നിർത്തുന്നതും റോഡിൽവാഹനം നിർത്തുന്നതും ഗതാഗതസ്തംഭനം ഉണ്ടാക്കുന്നത് പതിവാണെന്നും അറിയിപ്പിൽപറയുന്നു.

സൂഖുകൾക്കും വ്യാപാരമാളുകൾക്ക് സമീപവും ഇത്തരത്തിൽ വാഹനം നിർത്തിയിടുന്നതും കുറ്റമാണ്. പ്രത്യേകപരിഗണന അർഹിക്കുന്നവർക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുന്നതും കുറ്റമാണ്.