- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡനിൽ കോറാ കൊടുങ്കാറ്റ് ആഞ്ഞ് വീശി; റോഡുകൾ അടഞ്ഞ് തന്നെ; ട്രെയിനുകൾ പലതും റദ്ദാക്കി; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും ഡ്രൈവിങ് ഒഴിവാക്കാനും നിർദ്ദേശം
കനത്ത ശൈത്യത്തിനൊപ്പം കൊടുങ്കാറ്റും എത്തിയതോടെ സ്വീഡനിൽ ജനങ്ങൾ ദുരിതത്തിലായി. ഞായറാഴ്‌ച്ച മുതൽ കാലാവസ്ഥയിൽ മാറ്റം വന്നതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടിലായി. നോർവ്വേയിലൂടെ കടന്ന പോയ ശക്തമായ കൊടുങ്കാറ്റ് കോറാ സ്വീഡനിലും ആഞ്ഞ് വീശിയതോടെ റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ട്രേയിനുകൾ സർവ്വീസ് നിർത്തിവച്ചു. നാഷണൽ കാലാവസ്ഥാ ഏജൻസിയായ എസ്എംഎച്ച് ഐ ക്ലാസ്2 മുന്നറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ ഇരിക്കാനും ഡ്രൈവിങ് കഴിവതും ഒഴിവാക്കാനുമാണ് നിർദ്ദേഷം. ഏറ്റവും ശക്തമായ താക്കിതാണ് ക്ലാസ് 2 എന്ന് പറയുന്നത്. തിങ്കളാഴ്‌ച്ച ശക്തമായ കാറ്റ് ആഞ്ഞ് വീശാൻ സാധ്യത ഉണ്ട്. കാറ്റിനൊപ്പം താപനില -8 ലേക്ക് താഴ്ന്നതോടെ തണുപ്പും ശക്തമായിരിക്കുകയാണ്. മഞ്ഞ് വീഴ്‌ച്ചക്കൊപ്പം കാറ്റും രാജ്യത്ത് ദുരിതം വിതക്കുമെന്നാണ് വിലയിരുത്തൽ.
കനത്ത ശൈത്യത്തിനൊപ്പം കൊടുങ്കാറ്റും എത്തിയതോടെ സ്വീഡനിൽ ജനങ്ങൾ ദുരിതത്തിലായി. ഞായറാഴ്‌ച്ച മുതൽ കാലാവസ്ഥയിൽ മാറ്റം വന്നതിനെ തുടർന്ന് ജനങ്ങൾ ബുദ്ധിമുട്ടിലായി. നോർവ്വേയിലൂടെ കടന്ന പോയ ശക്തമായ കൊടുങ്കാറ്റ് കോറാ സ്വീഡനിലും ആഞ്ഞ് വീശിയതോടെ റോഡുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ ട്രേയിനുകൾ സർവ്വീസ് നിർത്തിവച്ചു.
നാഷണൽ കാലാവസ്ഥാ ഏജൻസിയായ എസ്എംഎച്ച് ഐ ക്ലാസ്2 മുന്നറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ തന്നെ ഇരിക്കാനും ഡ്രൈവിങ് കഴിവതും ഒഴിവാക്കാനുമാണ് നിർദ്ദേഷം. ഏറ്റവും ശക്തമായ താക്കിതാണ് ക്ലാസ് 2 എന്ന് പറയുന്നത്.
തിങ്കളാഴ്‌ച്ച ശക്തമായ കാറ്റ് ആഞ്ഞ് വീശാൻ സാധ്യത ഉണ്ട്. കാറ്റിനൊപ്പം താപനില -8 ലേക്ക് താഴ്ന്നതോടെ തണുപ്പും ശക്തമായിരിക്കുകയാണ്. മഞ്ഞ് വീഴ്‌ച്ചക്കൊപ്പം കാറ്റും രാജ്യത്ത് ദുരിതം വിതക്കുമെന്നാണ് വിലയിരുത്തൽ.
Next Story