രണ്ട് ദിവസമായി ഒമാനെ ബാധിച്ചിരിക്കുന്ന മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് വാദികൾ കരകവിഞ്ഞ് ഒഴുകി. തുടർന്ന് പല റോഡുകളിലും ഗതാഗത തടസ്സം രൂക്ഷമായിരിക്കുകയാണ്. ഇബ്രി, നിസ്വാ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ പലയിടങ്ങളിലും വൈദ്യുതി നിലച്ചത് ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയിരിക്കുകയാണ്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ഇവ കടക്കരുതെന്ന് സുരക്ഷാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.