- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകൾ തകർന്നു; വെള്ളപ്പൊക്കം തുടരുന്നു; വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഗാർഡ
ഡബ്ലിൻ: വെള്ളപ്പൊക്കെ കെടുതിയിൽ ഉഴലുന്ന രാജ്യത്ത് മഴയ്ക്ക് ശമനമില്ലാത്തത് ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നു. റോഡുകൾ പലതും തകർന്നതും വെള്ളപ്പൊക്കം തുടരുന്നതും വാഹനയാത്രയ്ക്ക് അപകടം വർധിപ്പിക്കുമെന്ന് ഗാർഡ മുന്നറിയിപ്പു നൽകി. രാജ്യമെമ്പാടുമുള്ള റോഡുകൾ നിലവിൽ ഗതാഗത യോഗ്യമല്ലെന്നും കഴിവതും വാഹനവുമായി പുറത്തിറങ്ങരുതെന്നുമാണ് ഗാ
ഡബ്ലിൻ: വെള്ളപ്പൊക്കെ കെടുതിയിൽ ഉഴലുന്ന രാജ്യത്ത് മഴയ്ക്ക് ശമനമില്ലാത്തത് ദുരിതങ്ങൾക്ക് ആക്കം കൂട്ടുന്നു. റോഡുകൾ പലതും തകർന്നതും വെള്ളപ്പൊക്കം തുടരുന്നതും വാഹനയാത്രയ്ക്ക് അപകടം വർധിപ്പിക്കുമെന്ന് ഗാർഡ മുന്നറിയിപ്പു നൽകി. രാജ്യമെമ്പാടുമുള്ള റോഡുകൾ നിലവിൽ ഗതാഗത യോഗ്യമല്ലെന്നും കഴിവതും വാഹനവുമായി പുറത്തിറങ്ങരുതെന്നുമാണ് ഗാർഡ നിർദ്ദേശം നൽകിയിരിക്കുന്നത്.
നാളെ രാവിലെ വരെ കനത്ത മഴ പെയ്യുമെന്നും നോർത്തേൺ ഹിൽ മേഖലയിലുള്ള മഞ്ഞുപാളി വെള്ളപ്പൊക്കത്തിന്റെ തോത് വർധിപ്പിക്കുമെന്നുമാണ് റിപ്പോർട്ട്. കില്ലീ- കാസിൽ മാർട്ടിയറിനു മധ്യേ കോർക്ക് മുതൽ വാട്ടർഫോർഡ് വരെയുള്ള എൻ 25 റോഡ് തികച്ചും ഗതാഗത യോഗ്യമല്ലാതായെന്നും അതിനാൽ ഈ വഴിതിരിച്ചുവിട്ടിരിക്കുകയാണെന്നും മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ റോഡ് നന്നാക്കാൻ കോർക്ക് കൗൺസിലിന് സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും ഈ റൂട്ടിൽ ഗതാഗത തടസം നേരിടുമെന്നും പറയുന്നു.
ഈ മേഖലയിലുള്ള ഒട്ടുമിക്ക റോഡുകളും തകർന്നു കിടക്കുകയാണെന്നും വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുമെന്നും ഗാർഡ അറിയിക്കുന്നുണ്ട്. റോഡ് തിരിച്ചുവിട്ടിരിക്കുന്ന സൈൻ ബോർഡുകൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്നും കാലാവസ്ഥയ്ക്കും റോഡിന്റെ അവസ്ഥയും പരിഗണിച്ചു വേണം വാഹനവുമായി പുറത്തിറങ്ങേണ്ടതെന്നുമാണ് അറിയിപ്പ്. ചില റോഡുകളിൽ വെള്ളം കയറിയതിനാൽ യാത്ര അപകടകരവുമാണ്. ഈയവസ്ഥയിൽ വാഹനത്തിലുള്ള നാവിഗേഷൻ സംവിധാനം ഉപയോഗിക്കരുതെന്നും മിക്കയിടങ്ങളിലും വഴി തിരിച്ചുവിട്ടിട്ടുള്ളതിനാൽ ഡ്രൈവർമാർ ഗതാഗത യോഗ്യമല്ലാത്ത റോഡുകളിൽ ചെന്നുചാടാനാണ് സാധ്യതയെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.