- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഡിയത്തിലേക്ക് പോകും വഴി ടീമിനെ ഞെട്ടിച്ച് മൂന്ന് സ്ഫോടനങ്ങൾ; സ്പാനിഷ് താരം ബത്രയ്ക്ക് പരിക്കേറ്റത് ബസിന്റെ ചില്ല് തകർന്ന്; ബൊറൂസിയ ഫുട്ബോൾ ടീമിനെതിരെ നടന്നത് ഭീകരാക്രമണെന്ന് പ്രാഥമിക നിഗമനം; മാറ്റി വച്ച ചാമ്പ്യൻസ് ട്രോഫി മത്സരം ഇന്ന് നടക്കും
ഡോർട്മുണ്ട്: ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്ബോൾ ടീമിന് നേർക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫുട്‌ബോൾ ടീമിനെ നേരിയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണത്തെ തുടർന്ന് മൊണാക്കോ-ഡോർട്ടുമുണ്ട് മത്സരം മാറ്റിവെച്ചു. ഇന്നലെ നടക്കേണ്ട മത്സരം ഇന്ന് രാത്രി നടത്തും. ബസ് സഞ്ചരിച്ച വഴിയിലുണ്ടായ പൊട്ടിത്തെറിയിൽ ബൊറൂസിയ ടീം അംഗമായ സ്പാനിഷ് താരം മാർക് ബത്രയ്ക്ക് ബസ്സിന്റെ ചില്ല് തകർന്ന് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ബത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊണാക്കോയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ മത്സരത്തിനായി പുറപ്പെട്ട ബൊറൂസിയ ടീം സഞ്ചരിച്ച ബസ്സിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാത്രി ഏഴ് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തും പൊലീസിന് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരുന്നു
ഡോർട്മുണ്ട്: ജർമ്മനിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഫുട്ബോൾ ടീമിന് നേർക്ക് ആക്രമണം. ബൊറൂസിയ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഫുട്‌ബോൾ ടീമിനെ നേരിയുണ്ടായത് തീവ്രവാദ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആക്രമണത്തെ തുടർന്ന് മൊണാക്കോ-ഡോർട്ടുമുണ്ട് മത്സരം മാറ്റിവെച്ചു. ഇന്നലെ നടക്കേണ്ട മത്സരം ഇന്ന് രാത്രി നടത്തും.
ബസ് സഞ്ചരിച്ച വഴിയിലുണ്ടായ പൊട്ടിത്തെറിയിൽ ബൊറൂസിയ ടീം അംഗമായ സ്പാനിഷ് താരം മാർക് ബത്രയ്ക്ക് ബസ്സിന്റെ ചില്ല് തകർന്ന് പരിക്കേറ്റു. കൈയ്ക്ക് പരിക്കേറ്റ ബത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊണാക്കോയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ മത്സരത്തിനായി പുറപ്പെട്ട ബൊറൂസിയ ടീം സഞ്ചരിച്ച ബസ്സിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രാത്രി ഏഴ് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം.
മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട കത്തും പൊലീസിന് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരുന്നു കത്ത്. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഇനിയും പുറത്തു പറഞ്ഞിട്ടില്ല.
ടീം സഞ്ചരിച്ചിരുന്ന ഹോട്ടലിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ബസ്സിൽ പോകുമ്പോഴായിരുന്നു സംഭവം. മൂന്നു തവണ പൊട്ടിത്തെറിയുണ്ടായി. ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ഡോർട്ട്മുണ്ട് ടീം അറിയിച്ചു. ഫ്രഞ്ച് ക്ലബ് മൊണാക്കോയുമായി ഇന്ത്യൻ സമയം ഇന്നലെ രാത്രി 12.15നായിരുന്നു ഡോർട്ട്മുണ്ടിന്റെ മൽസരം നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച മൽസരം ഇന്ത്യൻ സമയം ഇന്നു രാത്രി 10.15നു നടക്കും.
ബുധനാഴ്ച അർധരാത്രിയോടെ ജർമൻ നഗരമായ ഡോർട്മുണ്ടിൽ നടക്കേണ്ട മത്സരത്തിനായി ഹോട്ടലിൽനിന്ന് ഇറങ്ങിയ ടീമിനുനേരെയാണ് നഗരത്തിനു പുറത്ത് ഹോച്ച്സ്റ്റണിൽ ആക്രമണമുണ്ടായത്. തുടർച്ചയായ മൂന്നു സ്‌ഫോടനങ്ങളെ തുടർന്ന് വാഹനത്തിന്റെ ഗ്ലാസുകൾ തകർന്നു. സ്റ്റേഡിയത്തിനകത്തോ പുറത്തോ അപായസൂചനകളില്ലെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സ്‌ഫോടനത്തിനു പിന്നിൽ ആരെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.