- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനിൽ റോമിങ് സൗജന്യമാക്കി; ജൂൺ 15 മുതൽ ഇനി മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ വിളിക്കാം
വിയന്ന: യൂറോപ്യൻ യൂണിയനിൽ റോമിങ് സൗജന്യമാക്കിക്കൊണ്ട് പ്രഖ്യാപനമായി. ജൂൺ 15 മുതൽ യൂറോപ്പിൽ റോമിങ് ചാർജുകൾ നിലവിലില്ലെന്നാണ് പ്രഖ്യാപനം. അതേസമയം റോമിങ് സൗജന്യമായതോടെ ടെലികോം കമ്പനികൾക്കുള്ള വരുമാനത്തിന്റെ നല്ലൊരു ശതമാനമാണ് ഇല്ലാതാകുന്നത്. ഇത് വിപണിയിൽ കടുത്ത മത്സരത്തിന് ഇടയാക്കിയേക്കാമെന്നും വിലയിരുത്തലുണ്ട്. റോമിഗ് ചാർജ് ഇല്ലാതാകുന്നതോടെ വിപണിയിൽ പിടിച്ചു നിൽക്കാൻ ടെലികോം കമ്പനികൾ ഉപയോക്താക്കൾക്കു മേൽ സമ്മർദം ചെലുത്തുമെന്നാണ് കരുതുന്നത്. വിവിധ യൂറോപ്പ് രാജ്യങ്ങളിൽ ഇതനുസരിച്ച് വരുമാനത്തിൽ ടെലികോം കമ്പനികളുടെ വരുമാനത്തിൽ ഇടിവുണ്ടാകുകയും ചെയ്യും. ഏറെ വർഷത്തെ ചർച്ചകൾക്കു ശേഷമാണ് യൂറോപ്യൻ യൂണിയനിൽ റോമിങ് സൗജന്യമാക്കുന്നത്. ടെലികോം കമ്പനികളിൽ നിന്നുള്ള കടുത്ത എതിർപ്പ് മറികടന്നാണ് റോമിങ് നിരക്കുകൾ ഇല്ലാതാക്കിയത്. റോമിങ് നിരക്ക് ഇല്ലാതാകുന്നതോടെ വരുമാനം കണ്ടെത്താൻ വിവിധ കമ്പനികൾ വിവിധ മാർഗങ്ങൾ നടപ്പാക്കി വരുന്നുണ്ട്. റോമിങ് നിരക്ക് ഇല്ലാതാകുന്നതോടെ യൂറോപ്യൻ ടെലികോം ഓപ്പറേറ്റർമാർക്ക് 1.2 ബില്യൺ യ
വിയന്ന: യൂറോപ്യൻ യൂണിയനിൽ റോമിങ് സൗജന്യമാക്കിക്കൊണ്ട് പ്രഖ്യാപനമായി. ജൂൺ 15 മുതൽ യൂറോപ്പിൽ റോമിങ് ചാർജുകൾ നിലവിലില്ലെന്നാണ് പ്രഖ്യാപനം. അതേസമയം റോമിങ് സൗജന്യമായതോടെ ടെലികോം കമ്പനികൾക്കുള്ള വരുമാനത്തിന്റെ നല്ലൊരു ശതമാനമാണ് ഇല്ലാതാകുന്നത്. ഇത് വിപണിയിൽ കടുത്ത മത്സരത്തിന് ഇടയാക്കിയേക്കാമെന്നും വിലയിരുത്തലുണ്ട്.
റോമിഗ് ചാർജ് ഇല്ലാതാകുന്നതോടെ വിപണിയിൽ പിടിച്ചു നിൽക്കാൻ ടെലികോം കമ്പനികൾ ഉപയോക്താക്കൾക്കു മേൽ സമ്മർദം ചെലുത്തുമെന്നാണ് കരുതുന്നത്. വിവിധ യൂറോപ്പ് രാജ്യങ്ങളിൽ ഇതനുസരിച്ച് വരുമാനത്തിൽ ടെലികോം കമ്പനികളുടെ വരുമാനത്തിൽ ഇടിവുണ്ടാകുകയും ചെയ്യും. ഏറെ വർഷത്തെ ചർച്ചകൾക്കു ശേഷമാണ് യൂറോപ്യൻ യൂണിയനിൽ റോമിങ് സൗജന്യമാക്കുന്നത്. ടെലികോം കമ്പനികളിൽ നിന്നുള്ള കടുത്ത എതിർപ്പ് മറികടന്നാണ് റോമിങ് നിരക്കുകൾ ഇല്ലാതാക്കിയത്.
റോമിങ് നിരക്ക് ഇല്ലാതാകുന്നതോടെ വരുമാനം കണ്ടെത്താൻ വിവിധ കമ്പനികൾ വിവിധ മാർഗങ്ങൾ നടപ്പാക്കി വരുന്നുണ്ട്. റോമിങ് നിരക്ക് ഇല്ലാതാകുന്നതോടെ യൂറോപ്യൻ ടെലികോം ഓപ്പറേറ്റർമാർക്ക് 1.2 ബില്യൺ യൂറോയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ വിലയിരുത്തി. അതേസമയം അടുത്ത കാലത്തായി റോമിങ് നിരക്കുകളിൽ നിന്നുള്ള വരുമാനത്തിൽ ഇടിവു സംഭവിച്ചിട്ടുള്ളതായി വ്യക്തമാക്കുന്നുണ്ട്. 2007-നു ശേഷം കോളുകൾക്കും ടെക്‌സ്റ്റ് മെസേജുകൾക്കുമുള്ള നിരക്കിൽ 90 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. 2012-നു ശേഷം ഡേറ്റാ ചാർജുകളിൽ 96 ശതമാനമാണ് ഇടിവുണ്ടായിട്ടുള്ളത്.