- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ജിസിസി രാജ്യങ്ങളിൽ റോമിങ് നിരക്കു കുറയ്ക്കുന്നു; പുതിയ നിരക്കിൽ നാൽപതു ശതമാനത്തോളം കുറവ്; നാളെ മുതൽ പ്രാബല്യത്തിൽ
യുഎഇ: ജിസിസി രാജ്യങ്ങളിൽ പുതിയ റോമിങ് നിരക്കു നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കാണ് നിലവിൽ വരുക. ഇതുസരിച്ച് നാൽപത ശതമാനത്തോളം കുറവാണ് പുതിയ നിരക്കിലൂടെ ഉപഭോക്താക്കൾ ലഭിക്കുക. ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലൂടെ വിവിധ ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം കൂടുതൽ ഗുണപ്രദമാകുക. നിരക്ക് കുറയ്ക്കുന്നത് ഏറെ ആശ്വാസകരവുമാണ്. പുതിയ നിരക്കിൽ ഔട്ട് ഗോയിങ്, ഇൻകമിങ്, ഔട്ട് ഗോയിങ് എസ്എംഎസ് എന്നിവക്കുള്ള റോമിങ് നിരക്കാണ് കുറയുക. ഇൻകമിങ് എസ്എംഎസ് സൗജന്യമായി ലഭിക്കുന്നത് തുടരും. ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ റോമിങ് നിരക്ക് കുറയ്ക്കുവാനുള്ള നീക്കത്തിന്റെ ആദ്യഘട്ടമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. തുടർന്ന് ജിസിസിയുടെ സാങ്കേതിക വിഭാഗം കുറഞ്ഞ നിരക്കു സംബന്ധിച്ചുള്ള പഠനം നടത്തുകയും പുതിയ ശുപാർശകൾ മന്ത്രിതല സമിതിക്കു സമർപ്പിക്കുകയും ചെയ്യും.
യുഎഇ: ജിസിസി രാജ്യങ്ങളിൽ പുതിയ റോമിങ് നിരക്കു നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കാണ് നിലവിൽ വരുക. ഇതുസരിച്ച് നാൽപത ശതമാനത്തോളം കുറവാണ് പുതിയ നിരക്കിലൂടെ ഉപഭോക്താക്കൾ ലഭിക്കുക.
ജിസിസി രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലൂടെ വിവിധ ആവശ്യങ്ങൾക്കായി സ്ഥിരമായി യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം കൂടുതൽ ഗുണപ്രദമാകുക. നിരക്ക് കുറയ്ക്കുന്നത് ഏറെ ആശ്വാസകരവുമാണ്. പുതിയ നിരക്കിൽ ഔട്ട് ഗോയിങ്, ഇൻകമിങ്, ഔട്ട് ഗോയിങ് എസ്എംഎസ് എന്നിവക്കുള്ള റോമിങ് നിരക്കാണ് കുറയുക. ഇൻകമിങ് എസ്എംഎസ് സൗജന്യമായി ലഭിക്കുന്നത് തുടരും.
ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ റോമിങ് നിരക്ക് കുറയ്ക്കുവാനുള്ള നീക്കത്തിന്റെ ആദ്യഘട്ടമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. തുടർന്ന് ജിസിസിയുടെ സാങ്കേതിക വിഭാഗം കുറഞ്ഞ നിരക്കു സംബന്ധിച്ചുള്ള പഠനം നടത്തുകയും പുതിയ ശുപാർശകൾ മന്ത്രിതല സമിതിക്കു സമർപ്പിക്കുകയും ചെയ്യും.