- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമിങ് ടാക്‌സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാൻ നടപടികളുമായി കുവൈറ്റ് സർക്കാർ; മലയാളികൾ ഉൾപ്പെടെ പ്രവാസികൾ ഏറെയുള്ള റോമിങ് ടാക്‌സി മേഖലയിലും സ്വദേശിവത്കരണം
കുവൈത്ത് സിറ്റി: രാജ്യത്തെ റോമിങ് ടാക്‌സി മേഖലയിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് മലയാളികളെ വെട്ടിലാക്കി റോമിങ് ടാക്‌സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാൻ നടപടികളുമായി കുവൈറ്റ് സർക്കാർ രംഗത്ത്. വിദേശി ഡ്രൈവർമാരുടെ ടാക്‌സി പെർമിറ്റ് പുതുക്കി നൽകുന്നതിൽ നിയന്ത്രണം വരുത്തിയാണ് സ്വദേശിവത്കരണം സാധ്യമാക്കുക. ആദ്യഘട്ടത്തിൽ 30 ശതമാനം ടാക്‌സി പെർമിറ്റുകൾ സ്വദേശികൾക്ക് സംവരണം ചെയ്യാൻ ആണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ച് റോമിങ് ടാക്‌സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാനാണ് സർക്കാർ നീക്കം. മന്ത്രിസഭാ തീരുമാനപ്രകാരം ടാക്‌സി ഡ്രൈവർമാരുടെ മൊത്തം എണ്ണത്തിന്റെ 30 ശതമാനം എങ്കിലും സ്വദേശികൾക്ക് സംവരണം ചെയ്യും. ഇതിനായി വിദേശികൾക്ക് ടാക്‌സി പെർമിറ്റ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം നടപ്പാക്കും. സ്വന്തം പേരിൽ സ്വഭാവദൂഷ്യമോ കുറ്റകൃത്യങ്ങളോ രേഖെപ്പടുത്തെവരായിരിക്കുക, സാരമായ അപകടങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവയുടെ റെക്കോഡ് ഇല്ലാതിരിക്കുക, ഇംഗ്ലീഷ്, അറബിക് എന്നീ
കുവൈത്ത് സിറ്റി: രാജ്യത്തെ റോമിങ് ടാക്‌സി മേഖലയിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് മലയാളികളെ വെട്ടിലാക്കി റോമിങ് ടാക്‌സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാൻ നടപടികളുമായി കുവൈറ്റ് സർക്കാർ രംഗത്ത്. വിദേശി ഡ്രൈവർമാരുടെ ടാക്‌സി പെർമിറ്റ് പുതുക്കി നൽകുന്നതിൽ നിയന്ത്രണം വരുത്തിയാണ് സ്വദേശിവത്കരണം സാധ്യമാക്കുക. ആദ്യഘട്ടത്തിൽ 30 ശതമാനം ടാക്‌സി പെർമിറ്റുകൾ സ്വദേശികൾക്ക് സംവരണം ചെയ്യാൻ ആണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ച് റോമിങ് ടാക്‌സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാനാണ് സർക്കാർ നീക്കം. മന്ത്രിസഭാ തീരുമാനപ്രകാരം ടാക്‌സി ഡ്രൈവർമാരുടെ മൊത്തം എണ്ണത്തിന്റെ 30 ശതമാനം എങ്കിലും സ്വദേശികൾക്ക് സംവരണം ചെയ്യും. ഇതിനായി വിദേശികൾക്ക് ടാക്‌സി പെർമിറ്റ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം നടപ്പാക്കും.
സ്വന്തം പേരിൽ സ്വഭാവദൂഷ്യമോ കുറ്റകൃത്യങ്ങളോ രേഖെപ്പടുത്തെവരായിരിക്കുക, സാരമായ അപകടങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവയുടെ റെക്കോഡ് ഇല്ലാതിരിക്കുക, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകൾ സംസാരിക്കുന്നവരാകുക തുടങ്ങിയ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രമായിരിക്കും ഡ്രൈവർമാർക്ക് ടാക്‌സി പെർമിറ്റ് പുതുക്കിനൽകുക. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കും. ഗതാഗത കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ഒരു ടാക്‌സി ഓപറേറ്റിങ് കമ്പനിക്ക് 30 വാഹനങ്ങളിൽ കൂടുതൽ അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.