- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്ര സൂഖിൽ മലയാളി കടകളിൽ മോഷണം; മോഷ്ടാവ് അറസ്റ്റിൽ; ജ്വലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികളും പൊലീസ് പിടിയിൽ; സുരക്ഷാ പേട്രാളിങ് നടപടികൾ ഊർജിതമാക്കണമെന്ന ആവശ്യവുമായി ജൂവലറിയുടമകൾ രംഗത്ത്
മസ്‌കത്ത്: മത്ര സൂഖിൽ മലയാളികളുടെ കടകളിൽ മോഷണം നടത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമകൾ പരാതിയോടൊപ്പം സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഉച്ചയ്ക്കു മൂന്നിനു ശേഷമാണു മലയാളികളുടെ മൂന്ന് കടകളിൽ മോഷണം നടന്നത്. വൈകുന്നേരം കട തുറക്കാനെത്തിയ സെയിൽസ്മാന്മാർ സംശയം തോന്നിയതിനെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. മോഷണം നടന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകി. ഇലക്ട്രോണിക്സ്, കളിക്കോപ്പുകൾ തുടങ്ങിയവ വിൽക്കുന്ന കടയാണ് ഒന്ന്. മറ്റു രണ്ട് തുണിക്കടകളിലെ കർട്ടൻ നീക്കി സാധനങ്ങൾ കവറിൽ വാരിയിട്ടു പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. മത്രയിലെയും സീബിലെയും ജൂവലറികളിൽനിന്ന് വൻ തുകയുടെ സ്വർണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.1.4 ദശലക്ഷം റിയാൽ മൂല്യമുള്ള സ്വർണമാണ് രണ്ടിടങ്ങളിൽനിന്നുമായി ഇവർ കവർന്നത്. ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എന്ന
മസ്‌കത്ത്: മത്ര സൂഖിൽ മലയാളികളുടെ കടകളിൽ മോഷണം നടത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമകൾ പരാതിയോടൊപ്പം സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഉച്ചയ്ക്കു മൂന്നിനു ശേഷമാണു മലയാളികളുടെ മൂന്ന് കടകളിൽ മോഷണം നടന്നത്.
വൈകുന്നേരം കട തുറക്കാനെത്തിയ സെയിൽസ്മാന്മാർ സംശയം തോന്നിയതിനെ തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. മോഷണം നടന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകി. ഇലക്ട്രോണിക്സ്, കളിക്കോപ്പുകൾ തുടങ്ങിയവ വിൽക്കുന്ന കടയാണ് ഒന്ന്. മറ്റു രണ്ട് തുണിക്കടകളിലെ കർട്ടൻ നീക്കി സാധനങ്ങൾ കവറിൽ വാരിയിട്ടു പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു.
മത്രയിലെയും സീബിലെയും ജൂവലറികളിൽനിന്ന് വൻ തുകയുടെ സ്വർണം കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.1.4 ദശലക്ഷം റിയാൽ മൂല്യമുള്ള സ്വർണമാണ് രണ്ടിടങ്ങളിൽനിന്നുമായി ഇവർ കവർന്നത്. ഏഷ്യൻ വംശജരാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
എന്നാൽ, ഇവർ ഏതു രാജ്യക്കാർ ആണെന്നത് വ്യക്തമായിട്ടില്ല. മത്ര സൂഖിൽ ഇറാനിയൻ വംശജർ നടത്തുന്ന അൽ നസീം ജൂവലറിയിൽനിന്നുമാത്രം 1.2 ദശലക്ഷം റിയാലിന്റെ സ്വർണമാണ് കവർന്നത്. ഓഗസ്റ്റ് നാലിന് പുലർച്ചെയാണ് ഇവിടെ കവർച്ച നടന്നത്. രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജൂവലറിയുടെ പൂട്ടും വാതിലുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് പ്രതികൾ അകത്ത് കടന്നത്. പിടിയിലായവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കവർച്ചയുടെ പശ്ചാത്തലത്തിൽ മത്ര സൂഖിൽ ഗോൾഡ് മാർക്കറ്റുകൾക്ക് സമീപം സുരക്ഷാ പട്രോളിങ് നടപടികൾ ഊർജിതമാക്കണമെന്ന് ജൂവലറിയുടമകൾ ആവശ്യപ്പെട്ടു.കവർച്ചയുടെ പശ്ചാത്തലത്തിൽ പല കടകളിലും കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും കൂടുതൽ സുരക്ഷാ ഡോറുകളും ലോക്കറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.