- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മനാമയിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ മോഷണം; കുടിവെള്ളം വിതരണം ചെയ്യാനെത്തിയവരെന്ന വ്യാജേന വന്നവർ തിരുവനന്തപുരം സ്വദേശിനിയുടെ സ്വർണവും പണവും കവർന്നതായി പരാതി; ഞെട്ടലോടെ മലയാളി സമൂഹം
മനാമ : മനാമയിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ മോഷണം. കുടിവെള്ളം വിതരണം ചെയ്യാൻ എത്തിയവരെന്ന വ്യാജേന ഫ്ളാറ്റിലെത്തി തിരുനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണവും പണവും കവർച്ച ചെയ്തതായി പരാതി. മനാമ ഗെയ്റ്റിന് സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെയാണ് ബന്ദിയാക്കി കൊണ്ട് മൂന്നംഗ സംഘം കവർച്ച ചെയ്തത്. കവർച്ചക്കാർ എത്തുന്‌പോൾ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. വാതിലിൽ മുട്ടുന്നത് കേട്ട് വാതിൽ പകുതി തുറന്നപ്പോൾ വീട്ടമ്മയോട് വെള്ളം കൊണ്ടുവന്നവരാണെന്ന് ഇവർ പരിചയപ്പെടുത്തിയത്രെ. എന്നാൽ സ്ഥിരമായി വെള്ളം കൊണ്ടുവരുന്നവരല്ലാത്തതുകൊണ്ട് സംശയം തോന്നിയ വീട്ടമ്മ വാതിൽ ഉടനെ അടയ്ക്കാൻ തുനിഞ്ഞെങ്കിലും മൂവരും ചേർന്ന് ബലമായി വാതിൽ തള്ളി തുറക്കുകയും അകത്ത് കയറി വാതിൽ പൂട്ടുകയും തൂക്കിയിട്ടിരുന്ന താക്കോൽക്കൂട്ടം പോക്കറ്റിലാക്കുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ള സകല സ്ഥലങ്ങളിലും സാധനങ്ങൾ വാരിയിട്ടു പരിശോധന നടത്തുകയും മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും എട
മനാമ : മനാമയിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ മോഷണം. കുടിവെള്ളം വിതരണം ചെയ്യാൻ എത്തിയവരെന്ന വ്യാജേന ഫ്ളാറ്റിലെത്തി തിരുനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണവും പണവും കവർച്ച ചെയ്തതായി പരാതി. മനാമ ഗെയ്റ്റിന് സമീപം താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെയാണ് ബന്ദിയാക്കി കൊണ്ട് മൂന്നംഗ സംഘം കവർച്ച ചെയ്തത്.
കവർച്ചക്കാർ എത്തുന്‌പോൾ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. വാതിലിൽ മുട്ടുന്നത് കേട്ട് വാതിൽ പകുതി തുറന്നപ്പോൾ വീട്ടമ്മയോട് വെള്ളം കൊണ്ടുവന്നവരാണെന്ന് ഇവർ പരിചയപ്പെടുത്തിയത്രെ. എന്നാൽ സ്ഥിരമായി വെള്ളം കൊണ്ടുവരുന്നവരല്ലാത്തതുകൊണ്ട് സംശയം തോന്നിയ വീട്ടമ്മ വാതിൽ ഉടനെ അടയ്ക്കാൻ തുനിഞ്ഞെങ്കിലും മൂവരും ചേർന്ന് ബലമായി വാതിൽ തള്ളി തുറക്കുകയും അകത്ത് കയറി വാതിൽ പൂട്ടുകയും തൂക്കിയിട്ടിരുന്ന താക്കോൽക്കൂട്ടം പോക്കറ്റിലാക്കുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ള സകല സ്ഥലങ്ങളിലും സാധനങ്ങൾ വാരിയിട്ടു പരിശോധന നടത്തുകയും മകളുടെ വിവാഹാവശ്യത്തിന് സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും എടുത്തുകൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
തുടർന്ന് അതെ ബിൽഡിംഗിൽ വീട്ടമ്മയുടെ തൊട്ടടുത്തുള്ള ഫ്ളാറ്റും തുറന്ന് ഐ ഫോൺ അടക്കമുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോയതായി വീട്ടമ്മ പറഞ്ഞു. താൻ ജോലി ചെയ്യുന്ന തൊഴിലുടമയോട് പറഞ്ഞ് പൊലീസിൽ പരാതിപ്പെടാനിരിക്കുകയാണ് വീട്ടമ്മ.
എന്തായാലും മലയാളി സമൂഹത്തിന് ഉണ്ടായ ഈ അക്രമത്തിന്റെ ആശങ്കയിലാണ് മലയാളി സമൂഹം. അപരിചിതരായ ആളുകൾ കോളിങ് ബെൽ അടിച്ചാൽ വാതിൽ തുറക്കരുതെന്നും പല സ്ഥലങ്ങളിലും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള കവർച്ചാ സംഘങ്ങൾ ഇറങ്ങി തട്ടിപ്പുകൾ പതിവാക്കിയിരിക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നതാവും ഉചിതം.