- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിമാനയാത്രക്കാരുടെ ലഗേജുകൾ സ്ഥിരമായി മോഷ്ടിച്ചിരുന്ന മൂന്ന് പേർ പൊലീസ് പിടിയിൽ; ഫ്‌ളോറിഡ പൊലീസ് പിടികൂടിയവരിൽ ഇത് വരെ അടിച്ച് മാറ്റിയത് 23 700 ഡോളർ വില മതിക്കുന്ന സാധനങ്ങൾ
മയാമി(ഫ്‌ളോറിഡ): ഫ്‌ളോറിഡ മയാമി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. സ്ഥിരമായി വിമാനയാത്രക്കാരുടെ ലഗേജുകൾ മോഷ്ടിച്ചിരുന്ന മൂന്നു പേരെ ഫ്‌ളോറിഡാ പൊലീസ് പിടികൂടി. അന്ന കൊളംമ്പി, വിൽബർട്ട്, മേഡിലയ്ഡ് എന്നിവർ ഏകദേശം 23, 700 ഡോളർ വില മതിക്കുന്ന യാത്രക്കാരുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ പിന്നീട് കുറ്റം സമ്മതിച്ചു. അറസ്‌ററിലായ ഇവരെ ഞായറാഴ്ച 5,000 ഡോളർ ബോണ്ടിൽ മോചിപ്പിച്ചു. നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവർ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചത്. ബാഗേജ് ക്ലെയിം ബൽറ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്. മോഷ്ടിച്ച വസ്തുക്കൾ ഇവരുടെ വീടുകളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.ബാഗുകൾ മോഷ്ടിക്കപ്പെടുന്ന നിരവധി പരാതികളാണ് വിമാനതാവള അധികൃതർക്കു ലഭിക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് നിരന്തര ജാഗ്രത പുലർത്തുന്നുണ്ട്.
മയാമി(ഫ്‌ളോറിഡ): ഫ്‌ളോറിഡ മയാമി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. സ്ഥിരമായി വിമാനയാത്രക്കാരുടെ ലഗേജുകൾ മോഷ്ടിച്ചിരുന്ന മൂന്നു പേരെ ഫ്‌ളോറിഡാ പൊലീസ് പിടികൂടി. അന്ന കൊളംമ്പി, വിൽബർട്ട്, മേഡിലയ്ഡ് എന്നിവർ ഏകദേശം 23, 700 ഡോളർ വില മതിക്കുന്ന യാത്രക്കാരുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ പിന്നീട് കുറ്റം സമ്മതിച്ചു.
അറസ്‌ററിലായ ഇവരെ ഞായറാഴ്ച 5,000 ഡോളർ ബോണ്ടിൽ മോചിപ്പിച്ചു. നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവർ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചത്. ബാഗേജ് ക്ലെയിം ബൽറ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്.
മോഷ്ടിച്ച വസ്തുക്കൾ ഇവരുടെ വീടുകളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.ബാഗുകൾ മോഷ്ടിക്കപ്പെടുന്ന നിരവധി പരാതികളാണ് വിമാനതാവള അധികൃതർക്കു ലഭിക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിന് പൊലീസ് നിരന്തര ജാഗ്രത പുലർത്തുന്നുണ്ട്.