- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ചത് വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് സ്പ്ലെൻഡർ മോട്ടോർസൈക്കിളുകൾ; വിൽക്കാൻ ശ്രമിച്ചത് രണ്ടായിരം രൂപയ്ക്കും അയ്യായിരം രൂപയ്ക്കും; ബൈക്ക് മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറുപേർ മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: ബൈക്കുമോഷണസംഘത്തിലെ പതിനെഴ്ക്കാരനടക്കം ആറു യുവാക്കളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കുകൾ മോഷ്ടിച്ച് വിൽപന നടത്താൻ ശ്രമിച്ചത് രണ്ടായിരം രൂപയ്ക്കും അയ്യായിരം രൂപയ്ക്കുമായിരുന്നുവെന്ന് പിടിയിലായ പ്രതികൾ പൊലീസിന് മൊഴി നൽകി. വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് സ്പ്ലെൻഡർ മോട്ടോർസൈക്കിളുകളാണ് പ്രായപൂർത്തിയകാത്ത ഒരാളും സഹോദരന്മാരും അടക്കം ചേർന്ന് മോഷ്ടിച്ചത്.
പ്രതികളെല്ലാം 23വയസ്സുവരെ പ്രായമുള്ളവരാണ്. താനൂർ കോർമൻ കടപ്പുറം സ്വദേശിവാടിക്കൽ റിസ്വാൻ എന്ന ആമ്പൂര്(18), എടക്കടപ്പുറം ആലിക്കാക്കാന്റെ പുരക്കൽ ഷറഫുദീൻ(18),കോർമൻ കടപ്പുറം ചോയിന്റെ പുരക്കൽ അഫ്സർ എന്ന അർബാബ് (23), അഞ്ചുടി സ്വദേശികളായ ചെറിയ മൊയ്തീൻക്കാനകത്ത് മുഹമ്മദ് അദ്നാൻ(19), അസ്‌കർ (21), പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെ 9ന് താനൂരിൽ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ അറസ്റ്റിലാവുന്നത്. തലക്കടത്തൂർ സ്വദേശി ഷാഹുൽ ഹമീദിന്റെ വട്ടത്താണിയിലെ ഭാര്യവീട്ടിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ10 പി 5035 സ്പ്ലെൻഡർ മോട്ടോർസൈക്കിൾ, പള്ളിക്കൽ സ്വദേശി സുധീശൻ താമസിക്കുന്ന അട്ടത്തോടിന് സമീപത്തെ വാടക വീട്ടിൽ നിർത്തിയിട്ടിരുന്ന കെഎൽ 16 ഡി 236 സ്പ്ലെൻഡർ മോട്ടോർസൈക്കിൾ എന്നിവയാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ലോക്ക് പൊട്ടിച്ചാണ് മോഷണം നടത്താറുള്ളതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇവരുടെ സംഘത്തിൽ മറ്റ് ആളുകളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെറിയ തുകക്ക് ഇവ വിൽപന നടത്താൻ ചിലരുമായി സംസാരിച്ചു പറഞ്ഞിറപ്പിച്ചിരുന്നു. ഇവ വിൽപന നടത്തുന്നത് വരെ സംഘം തന്നെ പല ആവശങ്ങൾക്കും ഉപയോഗിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. താനൂർ സിഐ പ്രമോദ്, എസ്ഐ എൻ ശ്രീജിത്ത്, എസ്ഐമാരായ ഗിരീഷ്, വിജയൻ, എഎസ്ഐ പ്രദീഷ്, സീനിയർ സിപിഒമാരായ കെ സലേഷ്, ഷംസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സബറുദ്ദീൻ, വിമോഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.