- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ വയോധികയെ കെട്ടിയിട്ട് കവർച്ച ചെയ്ത കേസ്: രണ്ടുപേർ പിടിയിൽ; ഒളിവിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിലായത് ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കവേ
നെടുമ്പാശേരി : കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ടു പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ മാച്ചർള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരൺ (34), പാലക്കാട് മുണ്ടൂർ തട്ടത്തിക്കുന്ന് വീട്ടിൽ രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 2 ന് പകൽ പത്തരയോടെ ഭർത്താവും മകളും പുറത്ത് പോയ സമയത്ത് വീടിന്റെ പിൻവാതിലിലൂടെ കയറിവന്ന പ്രതികൾ വീട്ടമ്മയെ ബന്ധനസ്ഥയാക്കി കവർച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കവർച്ചക്കു ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ആന്ധ്രപ്രദേശിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്. കവർച്ച ചെയ്ത സാധനങ്ങളും സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ഒന്നരക്കിലോ കഞ്ചാവ് കൈവശം വച്ചതിന് സൂര്യകിരൺ നേരത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഡി.വൈ. എസ്‌പി. ജി വേണു, നെടുമ്പാശേരി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്‌ഐ മാരായ വന്ദന കൃഷ്ണൻ, ജയപ്രസാദ്.ആർ . ബഷീർ കെ.കെ. എഎസ്ഐ മാരായ ബിജേഷ് എം.എസ് , സാബു പി.സി, എസ്.സി.പി.ഒ മാരായ ഉബൈദ് എ.കെ, സുരേഷ് എം. എസ്, സുനോജ് കെ.സി, നവീൻദാസ്, ജിസ്‌മോൻ.എൻ.ജി, അജിത്കുമാർ, മിഥുൻ എം.ആർ, ശ്രീകാന്ത്.എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.