- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ വിലകൂടിയ ബൈക്കുകൾ പിന്തുടർന്ന് നിർത്തിയിടുന്ന സ്ഥലങ്ങൾ കണ്ടുവെക്കും; രാത്രി വീട്ടുകാർ ഉറങ്ങിയ ശേഷം പുറത്തിറങ്ങി ചുറ്റി കറങ്ങി മോഷണം; ഒപ്പം ലക്ഷങ്ങളുടെ പണവും ഇലട്രോണിക്ക് സാധനങ്ങളും മോഷ്ടിച്ചു; കോഴിക്കോട്ട് കുട്ടിക്കള്ളന്മാരെ പിടികൂടിയപ്പോൾ ഞെട്ടി പൊലീസ്
കോഴിക്കോട്: പൊലീസ് പിടികൂടിയ പ്രായപൂർത്തിയാവാത്ത മോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കോഴിക്കോട് നഗരത്തിൽ വിലസി നടന്നിരുന്ന കുട്ടികൾ ഉടപ്പെടുന്ന മോഷണ സംഘത്തെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും പന്നിയങ്കര പോലും ചേർന്ന് പിടികൂടിയത്. മുഖദാർ സ്വദേശികളായ മുഹമ്മദ് അറഫാൻ,മുഹമ്മദ് അജ്മൽ എന്നിവരും കൂടാതെ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളെയുമാണ് പൊലീസ് പിടികൂടിയിരുന്നത്. പ്രതികളെ കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എ ജെ ബാബുവിന്റെ നേതൃത്വത്തിൽ പന്നിയങ്കര ഇൻസ്പെക്ടർ എ.അനിൽകുമാറും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് തെളിവെടുപ്പ് നടത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
പന്നിയങ്കര,ടൗൺ സ്റ്റേഷൻ പരിധിയിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും മോഷണം നടത്തി പണവും മറ്റു ഇലക്ട്രോണിക്സ് സാധനങ്ങളും മോഷണം നടത്തിയത് ഇവരാണെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.കൂടാതെ കോഴിക്കോട് നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ബൈക്കുകളും ഇവർ മോഷണം നടത്തിയതായും പൊലീസിനോട് പറഞ്ഞിരുന്നു.വീട്ടിൽ പതിവുപോലെ രാത്രിയിലെത്തുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങിയ ശേഷം നൈറ്റ് റൈഡ് ഫണ്ടിങ്ങ് എന്ന പേരിൽ ചുറ്റി കറങ്ങി മോഷണം നടത്തുന്നു. പിന്നീട് മോഷ്ടിച്ച സാധനങ്ങൾ രഹസ്യ സ്ഥലങ്ങളിൽ വെച്ച് വീട്ടിലെത്തി കിടക്കുന്നു. രക്ഷിതാക്കൾ അറിയുന്നില്ല കുട്ടികൾ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും.
പകൽ യാത്രകളിൽ ആർ എക്സ് ബൈക്കുകൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടമസ്ഥർ അറിയാതെ കിലോമീറ്ററോളം പിൻതുടർന്ന് വാഹനം വെക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തിരിച്ചു വരുന്നു. തുടർന്ന് അർദ്ധരാത്രിയിൽ ഒരു ബൈക്കിൽ പോയി വാഹനം മോഷണം നടത്തുകയാണ് പതിവ്. രാത്രിയാത്രക്കിടയിൽ പൊലീസിനെ കണ്ടാൽ അമിത വേഗതയിലോ അല്ലെങ്കിൽ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ചെയ്യു ന്നു.മോഷണം നടത്തിയ ബൈക്കുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു എന്ന് മനസ്സിലായാൽ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വില്പന നടത്തുകയോ ആണിവർ ചെയ്യുന്നത്.ഇവരുടെ ടീം ലീഡറായ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. മോഷണ മുതൽ മനപ്പൂർവ്വമാണോ വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കോട്ടു വയലിലേയും ജനത റോഡിലുമുള്ള വീടുകളിൽ നിന്നും മോഷണം നടത്തിയ ആർ എക്സ് 100 ബൈക്കുകളും, മൂഴിക്കലിൽ നിന്നും മോഷണം നടത്തിയ ബൈക്കും, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുവ്വാട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച പൾസർ 220 ബൈക്കും, കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ വട്ടാം പോയിലിൽ നിന്നും മോഷ്ടിച്ച ആർഎക്സ് ബൈക്കും, കാളൂർ റോഡിലുള്ള സ്ഥാപനത്തിൽ നിന്നും നാലു ലക്ഷത്തിലധികം രൂപയും,ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി.വി എസ് ഹോസ്പ്പിറ്റലിനടുത്തെ ഷോപ്പിൽ നിന്നും സ്മാർട്ട് വാച്ചുകളും,മൊബൈൽ ഫോണുകളും,പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാത്തോട്ടം ഓവർ ബ്രിഡ്ജിനു സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച ആർ.എക്സ് ബൈക്കും, ക്വറിയർ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളും പൊലീസ് കണ്ടെടുത്തു.
പ്രതികളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും ബൈക്കുകൾ കണ്ടെടുക്കാനുണ്ടെന്നുംപൊലീസ് പറഞ്ഞു. ഇത്തരം മോഷണം നടത്തുന്ന കുട്ടികളെ കുറിച്ചും പിടികൂടാതിരിക്കുന്നതിനായി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിക്കുന്ന സംഘത്തെ കുറിച്ചും വ്യക്തമായ സൂചന കോഴക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചിട്ടുണ്ട്.
സിറ്റി ക്രൈസ് സ്‌കോഡ് അംഗങ്ങളായ ഒ.മോഹൻദാസ് ഷാലു,ഹാദിൽ കുന്നുമ്മൽ,എ പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്, സുമേഷ്.എ വി എന്നിവരും പന്നിയങ്കര പൊലീസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.എം സന്തോഷ് മോൻ, ശശീന്ദ്രൻ നായർ, ീനിയർ സി.പി.ഒ കെ എം രാജേഷ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.