കോതമംഗലം: ഊന്നുകൽ നമ്പൂരി കൂപ്പിൽ ക്ഷേത്രത്തിൽ മോഷണം. മൂന്നു വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം. ഊന്നുകൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നമ്പൂരിക്കൂപ്പ് കരിങ്കാളിപാറ ഭഗവതി ക്ഷേത്രത്തിൽ നിന്നും മൂവായിരം രൂപയോളം മോഷണം പോയതായിട്ടാണ് ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ അറിയിച്ചിട്ടുള്ളത്.

ഓഫീസിന്റെയും ശ്രീകോവിലിന്റെയും പൂട്ട് പൊളിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്. പുതിയേടത്ത് മത്തായിയുടെ വീട്ടിൽ നിന്നും ഒരു ജോഡി കമ്മൽ മോഷണം പോയതായി ബണ്ഡുകൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വീട്ടുകാരെത്തി പരിശോധിച്ചാലെ കൃത്യമായ വിവരം വ്യക്തമാവു എന്നും ഊന്നുകൽ സി ഐ അറിയിച്ചു.

പരേതനായ പറക്കുടി ജയിംസിന്റെ വീട്ടിലും, റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മാന്തൊട്ടി ഫ്രാൻസിസിന്റെ വീട്ടിലുമാണ് വാതിൽ പൊളിച്ച് മോഷണശ്രമം നടന്നത്. ബുധനാഴ്ച അർദ്ധരാത്രിയിലും വ്യാഴാഴ്‌ച്ച വെളുപ്പിനുമിടയിലാണ് മോഷണം നടന്നതെന്നതാണ്
പൊലീസ് നിഗമനം. രാത്രി പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.