- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികൾക്കിടയിൽ ഭീതി വിതച്ച് മോഷ്ടാക്കളും പിടിച്ചുപറിക്കാരും വിലസുന്നു; സിത്രയിലെ മലയാളികളുടെ ഫ്ളാറ്റിൽ മോഷണം; അൽഹംറ തിയറ്ററിനു സമീപം രാത്രിയിൽ മലയാളിയെ കൊള്ളയടിക്കാൻ ശ്രമം
മനാമ: രാജ്യത്തെ പ്രവാസികൾക്ക് ഭീതി വിതച്ച് രാജ്യത്ത് പിടിച്ചുപറിക്കാരും മോഷ്ടാക്കളും വിലസുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ സത്രയിലും അൽഹംറയിലും ഉണ്ടായ മോഷണ സംഭവങ്ങൾ പുറത്ത് വന്നതോടെ മലയാളി സമൂഹം ഭീതിയിലാണ്. വസ്ത്ര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം മലയാളി യുവാക്കൾ താമസിക്കുന്ന ഫ്ളാറ്റിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പുലർച്ചെ
മനാമ: രാജ്യത്തെ പ്രവാസികൾക്ക് ഭീതി വിതച്ച് രാജ്യത്ത് പിടിച്ചുപറിക്കാരും മോഷ്ടാക്കളും വിലസുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ സത്രയിലും അൽഹംറയിലും ഉണ്ടായ മോഷണ സംഭവങ്ങൾ പുറത്ത് വന്നതോടെ മലയാളി സമൂഹം ഭീതിയിലാണ്.
വസ്ത്ര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം മലയാളി യുവാക്കൾ താമസിക്കുന്ന ഫ്ളാറ്റിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സ്വദേശികൾ എന്ന സംശയിക്കുന്ന രണ്ട് പേർ എത്തി മൂന്ന് മുറികളിലായി മോഷണം നടത്തുകയായിരുന്നു.
ഏഴ് പേരുടെ ഫോണും പേഴ്‌സും ഉൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചു. മൊത്തം 13 മൊബൈൽ ഫോണുകൾ കളവു പോയി. ഇതിൽ പലതും വലിയ വിലയുള്ള ഫോണുകൾ ആയിരുന്നു. ഡ്രില്ലറും മറ്റുമായാണ് മോഷ്ടാക്കൾ എത്തിയത്. രണ്ട് പേഴ്‌സും ഇതിലുള്ള പണവും രേഖകളും നഷ്ടപ്പെട്ടു. രണ്ടു പേരുടെ സി.പി.ആറും എ.ടി.എം കാർഡുകളും പോയിട്ടുണ്ട്. മോഷണം സംബന്ധിച്ച് സിത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് കാണിച്ച ഫോട്ടോയിൽ നിന്ന് റൂമിലത്തെിയ ഒരാളെ ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച സമാന സംഭവം മനാമയിൽ ഉണ്ടായിരുന്നു. ഇവിടെ ഫ്‌ളാറ്റിലത്തെിയ മോഷ്ടാവ് യുവാവിന്റെ പേഴ്‌സും ഫോണും മറ്റും എടുത്ത് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിലും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്
ഇത് കൂടാതെ .അൽഹംറ തിയേറ്ററിന് സമീപത്തായി മലയാളി രാത്ര കൊള്ളയടിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.കാറിൽ ഇരിക്കുകയായിരുന്ന മലയാളിയോട് സ്വദേശിയെന്ന് തോന്നിക്കുന്ന ഒരാൾ എത്തി അറബിയും ഇംഗ്‌ളീഷും കലർത്തി 'സിത്രയിൽ പോകാനായി ഒരു ദിനാർ വേണമെന്ന്' ആവശ്യപ്പെട്ടു. ഒരു ദിനാർ ഇല്ല, 500 ഫിൽസ് തരാം എന്ന് പറഞ്ഞയുടൻ യുവാവ് കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി പരതാൻ തുടങ്ങി. പഴയമോഡൽ നോകിയ മൊബൈൽ ഫോൺ എടുത്ത് കാറിൽ തന്നെ ഇട്ടു. മോഷണ ശ്രമമാണെന്ന് തിരിച്ചറിഞ്ഞതോടെ മലയാളി അലറിവിളിച്ചു. തുടർന്ന് യുവാവ് കാറിൽ നിന്നിറങ്ങി ഓടിയതായാണ് റിപ്പോർട്ട്. ആ സമയം അടുത്തുതന്നെയുണ്ടായിരുന്ന നാലഞ്ച് പേരും ഓടി. യുവാക്കൾ സംഘടിതമായാണ് എത്തിയത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഏതാണ്ട് ഒരു മാസം മുമ്പും ഇവിടെ സമാന സംഭവം ഉണ്ടായിരുന്നു. അന്നും മലയാളിക്കുനേരെയാണ് അതിക്രമം നടന്നത്.