- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ സീറോ മലബാർ ചാപ്ലൈന്റെ വസതിയിൽ മോഷണം; ഫാ. ഫ്രാൻസീസ് നീലങ്കാവിലിന്റെ ലാപ്‌ടോപ്പ് അടക്കം കവർന്നു
ഡബ്ലിൻ: സീറോ മലബാർ സഭാ ചാപ്ലൈന്റെ കോർക്കിലുള്ള വസതിയിൽ മോഷണം. ക്ലോഹീനിലെ ഫാ. ഫ്രാൻസീസ് നീലങ്കാവിലിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കൾ അപഹരിച്ചുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് ഫാ. നീലങ്കാവിലിന്റെ വസതിയിൽ മോഷണം നടന്നത്.വീടിന്റെ പിൻഭാഗത്തുള്ള വാതിലിന്റെ പൂട്ട്പ
ഡബ്ലിൻ: സീറോ മലബാർ സഭാ ചാപ്ലൈന്റെ കോർക്കിലുള്ള വസതിയിൽ മോഷണം. ക്ലോഹീനിലെ ഫാ. ഫ്രാൻസീസ് നീലങ്കാവിലിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കൾ അപഹരിച്ചുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് ഫാ. നീലങ്കാവിലിന്റെ വസതിയിൽ മോഷണം നടന്നത്.
വീടിന്റെ പിൻഭാഗത്തുള്ള വാതിലിന്റെ പൂട്ട്‌പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഫാ. ഫ്രാൻസീസിന്റെ ലാപ്‌ടോപ്പ് അടക്കമുള്ള വസ്തുക്കൾ കാണാതായിട്ടുണ്ട്. ഫാ. ഫ്രാൻസീസ് കുടുംബയൂണിറ്റിന്റെ പ്രാർത്ഥനാ സമ്മേളന സ്ഥലത്തായിരുന്ന സമയത്താണ് അക്രമി വീടിനുള്ളിൽ കയറിയത്.
സെക്യൂരിറ്റി അലാം കമ്പനിയുടെ ഓഫീസിൽ നിന്നുള്ള അപകടമുന്നറിയിപ്പ് സന്ദേശം ഉടൻ തന്നെ ലഭിച്ചുവെങ്കിലും ക്ലോഹീൻ പള്ളി വികാരി ഫാ. കാനോൻ ലിയാം ഡ്രിസ്‌കോളിന്റെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഫാ.കാനോൻ ലിയാം ആ സമയം വിശുദ്ധകുർബാന അർപ്പിച്ചിരിക്കുകയായിരുന്നതിനാൽ വൈകിയാണ് ഫാ. ഫ്രാൻസീസ് നീലങ്കാവിലിന് വിവരം ലഭിക്കുന്നത്.
വിവരമറിഞ്ഞ് വസതിയിലെത്തിയ ഫാ. ഫ്രാൻസീസ് കാണുന്നത് വീടിനുള്ളിലെ സ്തുവകകൾ ഭാഗികമായി വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഗാർഡയെ വിവരം അറിയിക്കുകയും ഗാർഡ സ്ഥലത്തെത്തി അന്വേഷം ആരംഭിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഇടവകാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. സെക്യൂരിറ്റി അലാം അടിച്ചതിനാൽ മോഷ്ടാക്കൾക്ക് മുഴുവൻ മുറികളിലും പ്രവേശിക്കാൻ സാധിച്ചില്ലിട്ടില്ലെന്ന് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വൈദികർ താമസിക്കുന്ന വസതികളിൽ അടുത്ത കാലത്തായി മോഷണം പെരുകിയതായി റിപ്പോർട്ടുണ്ട്. ജൂലൈയിലാണ് തമിഴ്‌നാട്ടിൽ നിന്നു എത്തിയ ഫാ. ഡൊമിനിക് സാവിയോയുടെ പോർട്ട്‌ലോയ്‌സിലുള്ള വസതിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. മോഷണശ്രമത്തിനിടെ ഫാ.ഡൊമിനിക് സാവിയോയ്ക്ക് പരിക്ക് പറ്റിയിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഫാ. ഡൊമിനിക്കിന്റെ വസതിയിൽ അതിക്രമം കാട്ടിയത്. അയർലണ്ടിൽ എത്തിയിട്ട് വെറും രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഫാ. ഡൊമിനിക് സാവിയോക്ക് മോഷ്ടാക്കളുടെ അക്രമത്തിൽ പരിക്കേൽക്കുന്നത്.