- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം; ഷാങ്കിലിലെ വീട്ടിൽ നിന്നും കവർന്നത് 20 പവനിലേറെ
ഡബ്ലിൻ: ബ്രേയ്ക്കു സമീപം ഷാങ്കിലിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഘം കവർന്നെടുത്തത് 20 പവനിലേറെ. ഇന്നലെ പകൽ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കടന്ന സംഘം സ്വർണടക്കം നിരവധി വസ്തുക്കൾ മോഷ്ടിച്ചു.ബെൽമോണ്ട് നഴ്‌സിങ് ഹോമിലെ ജോലിക്കാരായ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ജോലി കഴിഞ്ഞ് രണ്ടുമണിയോടെ താമസസ്ഥ
ഡബ്ലിൻ: ബ്രേയ്ക്കു സമീപം ഷാങ്കിലിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഘം കവർന്നെടുത്തത് 20 പവനിലേറെ. ഇന്നലെ പകൽ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തു കടന്ന സംഘം സ്വർണടക്കം നിരവധി വസ്തുക്കൾ മോഷ്ടിച്ചു.
ബെൽമോണ്ട് നഴ്‌സിങ് ഹോമിലെ ജോലിക്കാരായ ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ജോലി കഴിഞ്ഞ് രണ്ടുമണിയോടെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഗൃഹനാഥനാണ് മോഷണം നടന്നത് ആദ്യം കണ്ടെത്തുന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വിലയേറിയ വസ്തുക്കൾ കണ്ടെത്താനുള്ള തെരച്ചിലിൽ അലമാരകൾ തകർത്തു ഉള്ളിലുള്ള വസ്തുക്കൾ മുഴുവൻ വലിച്ചു പുറത്തിട്ടു.
ബെഡ്‌റൂമുകളും അടുക്കളയുമെല്ലാം ആകെ അലങ്കോലമാക്കിയ സ്ഥിതിയിലായിരുന്നു. യഥാർഥ സ്വർണത്തോടൊപ്പം സൂക്ഷിച്ചിരുന്ന ഇമിറ്റേഷൻ ആഭരണങ്ങൾ മോഷ്ടാക്കൾ നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ദമ്പതികളുടെ മക്കളും സ്‌കൂളിലായിരുന്ന സമയം നോക്കിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗാർഡയിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധരും വൈകുന്നേരത്തോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഏഷ്യൻ വംശജരുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏറെ സ്വർണം ഉപയോഗിക്കുന്നവരാണെന്നതിനാൽ ഏഷ്യക്കാരുടെ വീടുകളിൽ മോഷണം പതിവായി മാറിയിരിക്കുകയാണ്. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് അറിയാമെങ്കിലും മിക്ക മലയാളികളും ഇതു തന്നെ ആവർത്തിക്കുകയാണ്. സ്വർണത്തോടുള്ള അമിത ഭ്രമം ഏതു നാട്ടിലായാലും ആപത്തു തന്നെയാണെന്നതിനാൽ ഇക്കാര്യത്തിൽ ഏവരും ശ്രദ്ധ പതിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്.