- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മനാമയിൽ മലയാളി കുടുംബം താമസിക്കുന്ന ഫ്ളാറ്റിൽ കവർച്ച; കണ്ണൂർ സ്വദേശിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭവരണങ്ങളും പണവും കവർ ചെയ്തു
മനാമ: മനാമയിൽ മലയാളി കുടുംബം താമസിക്കുന്ന ഫ്ളാറ്റിൽ കവർച്ച. മനാമ നെയിം ആശുപത്രിക്ക് സമീപം താമസിക്കുന്ന കണ്ണൂർ സ്വദേശി, സിത്ര മിഡിൽ ഈസ്റ്റ് ഫുഡ് ട്രേഡിംഗിൽ ജോലി ചെയ്യുന്ന യോഗേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കളവു പോയി. ഇന്നലെ ഉച്ച തിരിഞ്ഞ് 3 മണിക്ക് യോഗേഷിന്റെ പത്‌നി ഫ്ളാറ്റിന്റെ മുൻവശത്തെ വാതിൽ പൂട്ടി കുട്ടികളെയും കൊണ്ട് ട്യൂഷൻ സെന്ററിൽ പോയ സമയത്താണ് കള്ളന്മാർ അകത്ത് കടന്നത്. കുട്ടികളെ ട്യൂഷൻ സെന്ററിലാക്കി മടങ്ങി വന്നപ്പോൾ വാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴാണ് സാധാരണ തുറക്കാറില്ലാത്ത ജനാല വാതിൽ തുറന്നിട്ട് കണ്ടത്. സംശയം തോന്നിയ വീട്ടുകാരി ബെഡ് റൂമിൽ വന്ന് നോക്കിയപ്പോഴാണ് അലമാരകളെല്ലാം തുറന്ന നിലയിലും അതിനകത്തെ മകളുടേതടക്കമുള്ള സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയധികം ആൾ സഞ്ചാരമുള്ള വഴിയിലുള്ള ഫ്ളാറ്റിൽ പകൽ സമയത്ത് കവർച്ച
മനാമ: മനാമയിൽ മലയാളി കുടുംബം താമസിക്കുന്ന ഫ്ളാറ്റിൽ കവർച്ച. മനാമ നെയിം ആശുപത്രിക്ക് സമീപം താമസിക്കുന്ന കണ്ണൂർ സ്വദേശി, സിത്ര മിഡിൽ ഈസ്റ്റ് ഫുഡ് ട്രേഡിംഗിൽ ജോലി ചെയ്യുന്ന യോഗേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കളവു പോയി.
ഇന്നലെ ഉച്ച തിരിഞ്ഞ് 3 മണിക്ക് യോഗേഷിന്റെ പത്‌നി ഫ്ളാറ്റിന്റെ മുൻവശത്തെ വാതിൽ പൂട്ടി കുട്ടികളെയും കൊണ്ട് ട്യൂഷൻ സെന്ററിൽ പോയ സമയത്താണ് കള്ളന്മാർ അകത്ത് കടന്നത്.
കുട്ടികളെ ട്യൂഷൻ സെന്ററിലാക്കി മടങ്ങി വന്നപ്പോൾ വാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു. അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴാണ് സാധാരണ തുറക്കാറില്ലാത്ത ജനാല വാതിൽ തുറന്നിട്ട് കണ്ടത്. സംശയം തോന്നിയ വീട്ടുകാരി ബെഡ് റൂമിൽ വന്ന് നോക്കിയപ്പോഴാണ് അലമാരകളെല്ലാം തുറന്ന നിലയിലും അതിനകത്തെ മകളുടേതടക്കമുള്ള സ്വർണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇത്രയധികം ആൾ സഞ്ചാരമുള്ള വഴിയിലുള്ള ഫ്ളാറ്റിൽ പകൽ സമയത്ത് കവർച്ച നടന്നത് പരിസരവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്.