മനാമ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഒന്നായ മനാമയിൽ മാല പൊട്ടിക്കൽ സംഘവും മോഷണ സംഘവും അരങ്ങുവാഴുന്നതായി പരാതി. അക്രമത്തിന് മലയാളികൾ ഉൾപ്പെട്ട പ്രവാസികൾ ഇരായായതായതായാണ് റിപ്പോർട്ട്. വടകര സ്വദേശിനിയായ സിന്ധു എന്ന സ്ത്രീയുടെ മാല പൊട്ടിച്ച സംഭവം മലയാളികൾക്കിടയിലും ഭീത വിതച്ചിട്ടുണ്ട്.

അക്രമങ്ങൾ പെരുകുമ്പോൾ മതിയായ സുരക്ഷാ സൗകര്യങ്ങൾ കുറവാണെന്നതും പരിസര പ്രദേശത്തുള്ളവരുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.വൈകുന്നേരങ്ങളിൽ കൂടുതൽ പൊലീസുകാരെ ഇവിടെ നിയമിക്കണമെന്നും ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്.

മാലപൊട്ടിച്ച് കടന്നുകളയുന്ന സംഘത്തിനൊപ്പം തന്നെ വാഹനങ്ങളുടെ ഡോർ കുത്തിതുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുദൈബി, സൽമാനി., സഗയ്യ എന്നിവിടങ്ങളിലാണ് മോഷ്ടാക്കൾ സജീവമാിട്ടുള്ളത്.