റിയാദ്: റിയാദിലും സമീപപ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം വർദ്ധിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി റിയാദിൽ ഷാറ റെയിൽ റോഡിൽ നിരവധി പേർ കവർച്ചക്ക് ഇരയായി ചെറിയ സ്‌കൂട്ടറിൽവരുന്ന പിടിച്ചുപറിക്കാർ കയ്യിൽ തോക്കും വടിവാളുമായി വന്ന് കാൽനടയായി പോകുന്നവരെ തടഞ്ഞ് നിർത്തുകയും അവരെ ദേഹോപദ്രവം എല്പികുകയും അവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള രഖകൾ മൊബൈൽ പണം മുതലായവ കൈകലാകുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്
ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം റിയാദ് ബത്തയിൽ ഉണ്ടായ പിടിച്ചുപറിയുടെ ചിത്രങ്ങൾ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത് റിയാദിലെ സംഘടനകളുടെ ശക്തമായ ഇടപെടലുകളിലേക്കാണ് വിരൽ ചൂണ്ടുന്നത് ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഇത്തരം സംഭവങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും സംഘടനകൾ മുന്നോട്ട് വരണമെന്ന് പണം നഷ്ട്ടപെട്ടവർ ,അക്രമത്തിന് ഇരയായവർ ആവശ്യപ്പെടുന്നു.

ഫോർക്ക ,എൻ ആർ കെ ഫോറം ഇവരുടെ നേതൃത്തത്തിൽ റിയാദിലെ സംഘടനഭാരവാഹികളുടെ യോഗംവിളിച്ച് സംഭവത്തിന്റെ ഗൗരവം ബന്ധപെട്ടവരെ അറിയിക്കാനും എംബസ്സിയിൽ ഇത് സംബന്ധിച്ച് പരാതി നേരിട്ട് കൊടുക്കുകയും നിയമപാലകരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണമെന്ന് പല സംഘടനനകളും ആവിശ്യം ഉന്നയിച്ച് കഴിഞ്ഞു.

വർഷങ്ങൾക്കു മുൻപ് ഇതുപോലെയുള്ള പിടിച്ചുപറി ഉണ്ടാകുകയും പിന്നിട് പൊലീസ് ശക്തമായി ഇടപെടുകയും ചെയ്തിട്ടുള്ളതാണ്. അതുപോലെയുള്ള ഇടപെടൽ വീണ്ടും അനിവാര്യമായിരിക്കുകയാണ്. നിരന്തരംമുള്ള പൊലീസ് പട്രോളിങ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പിടിച്ചുപറിക്കാർ പൊലീസ് വലയിലാക്കുകയുള്ളു. കാൽനടയാത്ര ചെയ്യുന്നവർ ഒറ്റപെട്ട സ്ഥലങ്ങളിലൂടെയുള്ള കാൽനടയത്ര ഒഴിവാക്കുക കൂടുതൽ പണവും മറ്റുമായി സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക.