- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലെ പൊതുറോഡിൽ വച്ച് പഴ്‌സ് മോഷ്ടിച്ച ദമ്പതികൾ ഇന്ത്യക്കാരെന്ന് സംശയം; രണ്ട് കുഞ്ഞുങ്ങളെയും പ്രാമിലിരുത്തി നടത്തിയ മോഷണത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്ത് വിട്ടു
മെൽബണിലെ പൊതുവഴിയിൽ വച്ച് മോഷണം നടത്തിയ ദമ്പതികൾ ഇന്ത്യക്കാരനെന്ന് സംശയം. രണ്ട് കുഞ്ഞുങ്ങളെ പ്രാമിലിരുത്തി പഴ്‌സ് തട്ടിപ്പറിച്ച ദമ്പതികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടതോടെയാണ് പ്രതികൾ ഇന്ത്യക്കാരാണെന്ന സംശയം ഉയർന്നിരിക്കുന്നത്. ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരുകയാണ്. മൽബന്റെ പടിഞ്ഞാറൻ പ്രദേശമായ ഫുട്‌സ്‌ക്രെയിൽ ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പ്രാമിൽ വച്ചുകൊണ്ട് റോസ്‌മോൻഡ് റോഡിലൂടെ നടക്കുകയായിരുന്നു ഒരു പുരുഷനും സ്ത്രീയും. സമീപത്തു കൂടെ നടന്ന ആളുടെ മുന്നിലേക്ക് ഈ പുരുഷൻ പ്രാം തള്ളിവച്ച് ശ്രദ്ധ തിരിച്ചു. ഈ സമയം കൂടെയുണ്ടായിരുന്ന സ്ത്രീ ഇയാളുടെ ബാഗിൽ നിന്നും പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 00 എന്ന നമ്പറിൽ എത്രയും വേഗം ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
മെൽബണിലെ പൊതുവഴിയിൽ വച്ച് മോഷണം നടത്തിയ ദമ്പതികൾ ഇന്ത്യക്കാരനെന്ന് സംശയം. രണ്ട് കുഞ്ഞുങ്ങളെ പ്രാമിലിരുത്തി പഴ്‌സ് തട്ടിപ്പറിച്ച ദമ്പതികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടതോടെയാണ് പ്രതികൾ ഇന്ത്യക്കാരാണെന്ന സംശയം ഉയർന്നിരിക്കുന്നത്.
ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരുകയാണ്. മൽബന്റെ പടിഞ്ഞാറൻ പ്രദേശമായ ഫുട്‌സ്‌ക്രെയിൽ ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ പ്രാമിൽ വച്ചുകൊണ്ട് റോസ്‌മോൻഡ് റോഡിലൂടെ നടക്കുകയായിരുന്നു ഒരു പുരുഷനും സ്ത്രീയും. സമീപത്തു കൂടെ നടന്ന ആളുടെ മുന്നിലേക്ക് ഈ പുരുഷൻ പ്രാം തള്ളിവച്ച് ശ്രദ്ധ തിരിച്ചു. ഈ സമയം കൂടെയുണ്ടായിരുന്ന സ്ത്രീ ഇയാളുടെ ബാഗിൽ നിന്നും പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 333 00 എന്ന നമ്പറിൽ എത്രയും വേഗം ക്രൈം സ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.