- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷയ്ക്ക് ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും; കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കൾ; വാതിലോ ജനലോ തകർത്തിട്ടില്ല; കവടിയാറിലെ അതിസുരക്ഷാ മേഖലയിലെ ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ നടന്നത് 'അമ്പരപ്പിക്കുന്ന' മോഷണം; നഷ്ടപ്പെട്ടത് രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും; വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി
തിരുവനന്തപുരം: വൻ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഭീമ ജൂവലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ നടന്ന മോഷണം ആരെയും അമ്പരപ്പിക്കുന്നത്. കവടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് വീട്. രാജ്ഭവന് സമീപമുള്ള ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും, കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നതാണ്.
വീടിന്റെ വാതിലോ ജനലോ മോഷ്ടാവ് തകർത്തിട്ടില്ല. സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളിൽ കയറി ജൂവലറി ഉടമയുടെ വീടിലേക്ക് കടന്നതായാണ് നിഗമനം. വീടിനു പിൻവശത്തായി ഉള്ളിലേക്ക് തുറക്കാവുന്ന ഡോർവഴി മോഷ്ടാവ് അകത്തു കടന്നെന്നാണ് കരുതുന്നത്.
വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് മ്യൂസിയം സിഐ പറഞ്ഞു.
ഗോവിന്ദന്റെ മകൾക്ക് വ്യാഴാഴ്ച ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനായി തയാറാക്കിവച്ചിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ബ്രേസ്ലെറ്റും മോതിരവും കമ്മലുമാണ് കവർന്നത്. രാജ്ഭവന് സമീപമുള്ള സുരക്ഷാ മേഖലയിൽ ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കളും ഉള്ള വീട്ടിൽ നടന്ന മോഷണം പൊലീസിനെയും കുഴപ്പിക്കുന്നു.
ധാരളം ജീവനക്കാരും വലിയ സുരക്ഷയുമുള്ള വീട്ടിൽ നടന്ന മോഷണം പൊലീസിന് അതിശയപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ദേശീയപാതയിൽ സ്വർണ്ണവ്യാപാരിയിൽ നിന്ന് 100 പവൻ തട്ടിക്കൊണ്ട് പോയ സംഘവുമായി ഈ മോഷ്ട്ടാവിന് ബന്ധമുണ്ടോ എന്നതുൾപ്പടെ പൊലീസ് പരിശോധിക്കുകയാണ്
ന്യൂസ് ഡെസ്ക്