- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതു മിനിറ്റിൽ അടിച്ചു കൂട്ടിയത് അഞ്ച് ഗോൾ! അവിസ്മരണീയ പ്രകടനവുമായി ലെവൻഡോസ്കി
മ്യൂണിക്: കളത്തിൽ ഇറങ്ങി ആറാം മിനിട്ടിൽ ആദ്യ ഗോൾ. പത്തു മിനിറ്റ് പൂർത്തിയാക്കും മുമ്പ് അഞ്ചു ഗോൾ കൂടി. മാന്ത്രിക പ്രകടനം എന്ന പേരിൽ അറിയപ്പെടുന്നത് ഇതു തന്നെയാണ് എന്നു നിസംശയം പറയാം. റോബർട്ട് ലെവൻഡോസ്‌കിയുടെ മാസ്മര പ്രകടനത്തിൽ കണ്ണു തള്ളിയിരിക്കുകയാണ് ഫുട്‌ബോൾ ലോകം. ടീം അടിച്ച അഞ്ച് ഗോളുകളും ഈ സ്‌ട്രൈക്കറുടെ വകയാണ്. ഒമ്പത് മിനിറ
മ്യൂണിക്: കളത്തിൽ ഇറങ്ങി ആറാം മിനിട്ടിൽ ആദ്യ ഗോൾ. പത്തു മിനിറ്റ് പൂർത്തിയാക്കും മുമ്പ് അഞ്ചു ഗോൾ കൂടി. മാന്ത്രിക പ്രകടനം എന്ന പേരിൽ അറിയപ്പെടുന്നത് ഇതു തന്നെയാണ് എന്നു നിസംശയം പറയാം.
റോബർട്ട് ലെവൻഡോസ്‌കിയുടെ മാസ്മര പ്രകടനത്തിൽ കണ്ണു തള്ളിയിരിക്കുകയാണ് ഫുട്‌ബോൾ ലോകം. ടീം അടിച്ച അഞ്ച് ഗോളുകളും ഈ സ്‌ട്രൈക്കറുടെ വകയാണ്.
ഒമ്പത് മിനിറ്റിനിടെ അഞ്ചെണ്ണം. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ഗോളടിയിൽ പുതിയ ചരിത്രമെഴുതിയത്. ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക് - വോൾഫ്‌സ്‌ബെർഗ് മത്സരത്തിലാണ് ലെവൻഡോവ്‌സ്‌കിയുടെ അതുല്യപ്രകടനം. കളിയിൽ ബയേൺ 5 - 1ന് ജയിച്ചു.
ലെവൻഡോവ്‌സ്‌കി രണ്ടാം പകുതിയിൽ കളത്തിലിറങ്ങുമ്പോൾ മ്യൂണിക് ഒരു ഗോൾ വഴങ്ങി നിൽക്കുകയായിരുന്നു. കളത്തിലിറങ്ങി ആറാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലെവൻഡോവ്‌സ്‌കി സ്വന്തമാക്കി. 51ാം മിനിറ്റിലായിരുന്നു ഇത്. അത് കഴിഞ്ഞ് ഗോളിന്റെ പെരുമഴ പെയ്യിക്കുകയായിരുന്നു റോബർട്ട്. 52, 55, 57, 60 മിനിറ്റുകളിലായിരുന്നു ബാക്കി നാല് ഗോളുകൾ വീണത്. തോമസ് മ്യൂളറെയും മരിയോ ഗോട്‌സയെയും സാക്ഷികളാക്കിയായിരുന്നു ഈ ബൊറൂസ്യ ഡോർട്ട്മുണ്ട് മുൻ താരത്തിന്റെ പ്രകടനം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ ബുണ്ടസ് ലിഗയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ബയേൺ ജയിച്ചു.
2013ൽ ഡോർട്ട്മുണ്ടിനുവേണ്ടി റയൽ മാഡ്രിഡിനെതിര നേടിയ നാല് ഗോളുകളാണ് ഒരു മത്സരത്തിൽ ലെവൻഡോവ്‌സ്‌കിയുടെ മികച്ച പ്രകടനം. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആയിരുന്നു ഈ പ്രകടനം.
ബുണ്ടസ് ലിഗയിൽ പകരക്കാരനായി ഇറങ്ങി അഞ്ച് ഗോളുകൾ നേടുന്ന ആദ്യത്തെ കളിക്കാരനാണ് ലെവൻഡോവ്‌സ്‌കി. 'ഏറ്റവും നല്ല പകരക്കാരൻ' എന്നാണ് ഫുട്ബാൾ വെബ്‌സൈറ്റായ കിക്കർ ലെവൻഡോവ്‌സ്‌കിയെ വിശേഷിപ്പിച്ചത്.