- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിയാന ഭൂമിയിടപാട് കേസിൽ വാദ്രയ്ക്കെതിരെ ഉദ്യോഗസ്ഥരുടെ മൊഴി; വി ഐ പി പരിഗണന ദുരുപയോഗം ചെയ്തു; കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ പുറത്തു വരുമ്പോൾ
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുമായി ബന്ധപ്പെട്ട ഹരിയാനയിലെ ഭൂമി ഇടപാടിൽ അനധികൃത ഇടപെടലുകൾ നടന്നതായി ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നതായി സൂചന.ഗുഡ്ഗാവിലെ ടൗൺ പ്‌ളാനിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ദിൻഗ്ര കമ്മീഷനു മുന്നിൽ മൊഴി നൽകിയിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വധേരയ്ക്ക് മുഖ്യ പങ്കാളിത്തമുള്ള സ്‌കൈലറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ശേഷം വാണിജ്യാവശ്യങ്ങൾക്കായി ഈ ഭൂമി ഡി എൽ എഫ് എന്ന കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നു.ഏറെ വിവാദമായ ഈ ഭൂമി ഇടപാടിലൂടെ വധേര 50 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായും കമ്മീഷൻ കണ്ടെത്തിയിരുന്നു.ഈ ഇടപാടുകൾക്കായി വധേരയുടെ വി ഐ പി പരിഗണന ഉപയോഗിച്ചു എന്നാണ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. കമ്മീഷൻ റിപ്പോർട്ട് ഏപ്രിലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൈമാറിയിരുന്നു.ഈ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച നിർണായ
ന്യൂഡൽഹി:കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുമായി ബന്ധപ്പെട്ട ഹരിയാനയിലെ ഭൂമി ഇടപാടിൽ അനധികൃത ഇടപെടലുകൾ നടന്നതായി ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നതായി സൂചന.ഗുഡ്ഗാവിലെ ടൗൺ പ്‌ളാനിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ദിൻഗ്ര കമ്മീഷനു മുന്നിൽ മൊഴി നൽകിയിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
വധേരയ്ക്ക് മുഖ്യ പങ്കാളിത്തമുള്ള സ്‌കൈലറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരിൽ ഹരിയാനയിലെ ഗുഡ്ഗാവിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ശേഷം വാണിജ്യാവശ്യങ്ങൾക്കായി ഈ ഭൂമി ഡി എൽ എഫ് എന്ന കമ്പനിക്ക് മറിച്ചു വിൽക്കുകയായിരുന്നു.ഏറെ വിവാദമായ ഈ ഭൂമി ഇടപാടിലൂടെ വധേര 50 കോടിയോളം രൂപ ലാഭമുണ്ടാക്കിയതായും കമ്മീഷൻ കണ്ടെത്തിയിരുന്നു.ഈ ഇടപാടുകൾക്കായി വധേരയുടെ വി ഐ പി പരിഗണന ഉപയോഗിച്ചു എന്നാണ് ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.
കമ്മീഷൻ റിപ്പോർട്ട് ഏപ്രിലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് കൈമാറിയിരുന്നു.ഈ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച നിർണായക വിവരങ്ങളുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.ഹരിയാനയിൽ വധേരയുടെ കമ്പനി നടത്തിയ 250 ഭൂമി ഇടപാടുകളെക്കുറിച്ചായിരുന്നു കമ്മീഷൻ അന്വേഷിച്ചത്.എന്നാൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ കോടതിയെ സമീപിച്ചിരുന്നു.തുടർന്ന് കോടതിയുടെ അനുമതിയില്ലാതെ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തു വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
എന്നാൽ റിപ്പോർട്ട് പിന്നീട് സുപ്രീംകോടതിയിൽ സമർപ്പിക്കുകയുണ്ടായി.അതിനു പിന്നാലെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും പുറത്തു വരികയും ചെയ്തു.എന്തായാലും പുറത്തു വരുന്ന വാർത്തകൾ കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല.മുമ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്ന കോൺഗ്രസ് പ്രിയങ്ക കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് തടയാനുള്ള രാഷ്ട്രീയ ആരോപണമായി ഇതിനെ തള്ളിക്കളഞ്ഞിരുന്നു.



