- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണം പോയതോടെ കച്ചവടമെല്ലാം പൊളിഞ്ഞു; സോണിയ ഗാന്ധിയുടെ മരുമകന് ഇനി രാഷ്ട്രീയക്കാരനാകണം; രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആലോചിക്കുന്ന കാര്യം തുറന്നു പറഞ്ഞു റോബർട്ട് വാദ്ര
ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇറങ്ങില്ല എന്നു പറയാനാകില്ലെന്നു റോബർട്ട് വാദ്ര. ഭാവിയിൽ ഇക്കാര്യം സംഭവിച്ചേക്കാമെന്ന സൂചനയാണ് എഎൻഐക്കു നൽകിയ അഭിമുഖത്തിൽ സോണിയ ഗാന്ധിയുടെ മരുമകൻ നൽകിയത്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തോന്നിയാൽ രാഷ്ട്രീയത്തിലെത്തുമെന്നാണു വാദ്രയുടെ പരാമർശം. ഉത്തർപ്രദേശിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിന് വാദ്ര ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. യുപിഎ സർക്കാർ മാറി ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വാദ്രയ്‌ക്കെതിരെ നിരവധി കേസുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ, ഈ കേസുകളുടെ പേരിൽ രാജ്യം വിട്ടുപോകില്ലെന്ന നിലപാടാണു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനുള്ളത്. ജനിച്ചതും വളർന്നതും ഇവിടെയാണ്. എത്ര അപമാനിച്ചാലും ഞാൻ രാജ്യം വിട്ടുപോകില്ല. സർക്കാർ എന്തുപറയുന്നുവെന്നത് വിഷയമല്ല, സഹിക്കാനും സ്വീകരിക്കാനും എനിക്കു കഴിവുണ്ട്. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ രാഷ്ട്രീയമായും അല്ലാതെയും വന്നിരുന
ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇറങ്ങില്ല എന്നു പറയാനാകില്ലെന്നു റോബർട്ട് വാദ്ര. ഭാവിയിൽ ഇക്കാര്യം സംഭവിച്ചേക്കാമെന്ന സൂചനയാണ് എഎൻഐക്കു നൽകിയ അഭിമുഖത്തിൽ സോണിയ ഗാന്ധിയുടെ മരുമകൻ നൽകിയത്.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തോന്നിയാൽ രാഷ്ട്രീയത്തിലെത്തുമെന്നാണു വാദ്രയുടെ പരാമർശം. ഉത്തർപ്രദേശിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിന് വാദ്ര ഇറങ്ങിയിട്ടുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല.
യുപിഎ സർക്കാർ മാറി ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വാദ്രയ്‌ക്കെതിരെ നിരവധി കേസുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ, ഈ കേസുകളുടെ പേരിൽ രാജ്യം വിട്ടുപോകില്ലെന്ന നിലപാടാണു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനുള്ളത്.
ജനിച്ചതും വളർന്നതും ഇവിടെയാണ്. എത്ര അപമാനിച്ചാലും ഞാൻ രാജ്യം വിട്ടുപോകില്ല. സർക്കാർ എന്തുപറയുന്നുവെന്നത് വിഷയമല്ല, സഹിക്കാനും സ്വീകരിക്കാനും എനിക്കു കഴിവുണ്ട്. കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ രാഷ്ട്രീയമായും അല്ലാതെയും വന്നിരുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കാനായെന്നും വാദ്ര പറഞ്ഞു.
തന്റെ ജീവിതത്തിന്റെ വളർച്ചയ്ക്ക് പ്രിയങ്കയെ ഉപയോഗിക്കേണ്ട കാര്യമില്ല. എനിക്ക് എല്ലാം ആവശ്യത്തിനുണ്ട്. എപ്പോഴും അങ്ങനെ തന്നെയായിരുന്നു. എന്റെ പിതാവ് എനിക്ക് ആവശ്യമുള്ളതെല്ലാം തന്നിരുന്നു. ഏതു സാഹചര്യത്തെയും അതിജീവിക്കാനാകുന്ന രീതിയിലാണ് ഞാൻ വിദ്യാഭ്യാസം നേടിയതെന്നും അഭിമുഖത്തിൽ വാദ്ര വ്യക്തമാക്കി.
തനിക്കെതിരെ അന്വേഷണം നടത്തുന്ന ബിജെപി സർക്കാരിനെതിരെയും വാദ്ര പരാമർശം നടത്തി. റിയൽ എസ്റ്റേറ്റ് പോലുള്ള പല ബിസിനസുകളിലും പലരും അസ്വസ്ഥരാണ്. ഏതാണ് ശരിയെന്ന് ഉടനെതന്നെ ജനങ്ങൾക്ക് മനസ്സിലാകും. വലിയ താമസമില്ലാതെ അവർ വിപ്ലത്തിനൊരുങ്ങും.
ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. ചട്ടങ്ങൾ അനുസരിച്ചു ജീവിക്കുന്നയാളാണ് ഞാൻ. എന്നാൽ അതേസമയത്ത് എനിക്ക് എന്റേതായ ചിന്തകളുണ്ട്, സിദ്ധാന്തങ്ങളുണ്ട്. ശരിയേത് തെറ്റേത് എന്നു തീരുമാനിക്കാനുള്ള അവകാശവുമുണ്ട്. നമുക്ക് യുവത്വത്തെ ഭരിക്കാനാകില്ല. അവരാണ് ഭാവി. അവരെ കേൾക്കണം, മനസ്സിലാക്കണം. പക്ഷേ, ഭീഷണികൊണ്ടു ഭയപ്പെടുത്താനാകില്ലെന്നും ജെഎൻയു വിഷയം സൂചിപ്പിച്ചു വാദ്ര പറഞ്ഞു.



