- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനകത്തും പുറത്തും വിവിധ ക്ഷേത്രങ്ങളിൽ പൂജാരി; നേരത്തെ ശിക്ഷയനുഭവിച്ചത് അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷണക്കേസിൽ; പെരുമ്പഴുതൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന കേസിൽ പിടിയിലായത് ക്ഷേത്രത്തിലെ താൽക്കാലിക പൂജാരി; ക്ഷേത്രത്തിലെ മോഷണം പതിവാക്കി പൂജാരി കണ്ണംകര മഠത്തിൽ ശങ്കരനാരായണൻ
നെയ്യാറ്റിൻകര(തിരുവനന്തപുരം): പെരുമ്പഴുതൂർ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം കവർന്ന സംഭവത്തിൽ പ്രതിയെപൊലീസ് പിടികൂടി.ക്ഷേത്രത്തിലെ
താൽക്കാലിക പൂജാരി കൊട്ടാരക്കര വാളകം തേവന്നൂർ കണ്ണംകര മഠത്തിൽ ശങ്കരനാരായണനാണ് അറസ്റ്റിലായത്.
പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണു മോഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. നേരത്തേ അരുമാനൂർ ക്ഷേത്രത്തിൽ നിന്ന് സ്വർണപ്പൊട്ട് മോഷ്ടിച്ച സംഭവത്തിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വർക്കല ശിവശക്തി ക്ഷേത്രം, എരുമേലി അയ്യപ്പ ക്ഷേത്രം, ആൻഡമാൻ, ഡൽഹി, മുംബൈ, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലും പൂജാരിയായി പ്രവർത്തിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
Next Story