- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ആളൊഴിഞ്ഞ പ്രദേശത്തെ മരത്തിൽ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഏതാനും ദിവസം മുമ്പ് കാണാതായ തിരുവനന്തപുരം സ്വദേശിയെ
ദുബായ് : ദുബായിലെ ആളൊഴിഞ്ഞ പ്രദേശത്തെ മരത്തിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് കാണാതായ ജബൽ അലിയിലെ ഫർണിച്ചർ നിർമ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന റോബിൻ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ഇടവകാപ്പിൽ തെങ്ങുവിള കിഴക്കേതിൽ ചന്ദ്രന്റെ മകനാണു റോബിൻ. ജോലിയിൽനിന്ന് രാജിവെക്കുന്നതായി കമ്പനിക്ക് കത്ത് നൽകി വിസ റദ്ദാക്കി ക്കിട്ടുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് റോബിനെ കാണാതാകുന്നത്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുശേഷം ജബൽ അലി പൊലീസ് നൽകിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റോബിനെ കാണാതായതിനു ശേഷം ലേബർ ക്യാമ്പിലെ മുറിയിലെ ബാഗിൽ തന്റെ മൊബൈൽ ഫോണും സിം കാർഡും മാറ്റിവച്ചതും നാട്ടിലെ ബന്ധുവിന്റെ മൊബൈൽ നമ്പർ എഴുതിവച്ചതായും കണ്ടെത്തിയിരുന്നു. എ.എം.ബി.ബി. ഫർണിച്ചർ കമ്പനിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. റോബിന് നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്, പി.കെ. പ്രിയയാണ് ഭാര്യ.
ദുബായ് : ദുബായിലെ ആളൊഴിഞ്ഞ പ്രദേശത്തെ മരത്തിൽ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് കാണാതായ ജബൽ അലിയിലെ ഫർണിച്ചർ നിർമ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്ന റോബിൻ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ഇടവകാപ്പിൽ തെങ്ങുവിള കിഴക്കേതിൽ ചന്ദ്രന്റെ മകനാണു റോബിൻ. ജോലിയിൽനിന്ന് രാജിവെക്കുന്നതായി കമ്പനിക്ക് കത്ത് നൽകി വിസ റദ്ദാക്കി ക്കിട്ടുന്നതിനായി കാത്തിരിക്കുന്നതിനിടയിലാണ് റോബിനെ കാണാതാകുന്നത്.
തുടർന്ന് ഏതാനും ദിവസങ്ങൾക്കുശേഷം ജബൽ അലി പൊലീസ് നൽകിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ആളൊഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
റോബിനെ കാണാതായതിനു ശേഷം ലേബർ ക്യാമ്പിലെ മുറിയിലെ ബാഗിൽ തന്റെ മൊബൈൽ ഫോണും സിം കാർഡും മാറ്റിവച്ചതും നാട്ടിലെ ബന്ധുവിന്റെ മൊബൈൽ നമ്പർ എഴുതിവച്ചതായും കണ്ടെത്തിയിരുന്നു.
എ.എം.ബി.ബി. ഫർണിച്ചർ കമ്പനിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്നു. റോബിന് നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്, പി.കെ. പ്രിയയാണ് ഭാര്യ.