- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് നഗരത്തിലെ പട്രോളിംഗിന് റോബോട്ട് പൊലീസ്; റോബോട്ട് പൊലീസ് സേനയുടെ ഭാഗമാകുന്നത് ലോകത്ത് ആദ്യമായി; റോബോകോപ്പിക്ക് ആലുകളുടെ സ്വഭാവം തിരിച്ചറിയാനുമാകും
അബുദാബി: ലോകത്ത് ആദ്യമായി ദുബൈ നഗരത്തിൽ റോബോട്ട് പട്രോളിങ്. തൊപ്പിയും യൂനിഫോമുമിട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോബോട്ടെത്തുന്നത്. ലോകത്തിൽ ആദ്യമായാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. റോബോകോപ്പ് എന്നറിയപ്പെടുന്ന റോബോട്ടാണ് ദുബായ് പൊലീസിന്റെ ഭാഗമായിരിക്കുന്നത്. ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോയിലാണ് റോബോകോപ്പിനെ ഔദ്യോഗികമായി സേനയിൽ ചേർത്തത്. അഞ്ച് അടിയോളമാണ് റോബോകോപ്പിന്റെ ഉയരം. ഭാരം 100 കിലോയോളം വരും. 1.5 മീറ്റർ അകലത്തിലുള്ള ആളുകളുടെ പെരുമാറ്റം റോബോകോപ്പ് തിരിച്ചറിയും. വെറുംചലനങ്ങൾ മാത്രമാണെന്ന് കരുതിയാൽ തെറ്റി, മുഖത്തെ ഭാവങ്ങളും തിരിച്ചറിയാൻ റോബോകോപ്പിന് സാധിക്കും. ഒരാൾ സന്തോഷവാനാണോ, ദുഃഖിതനാണോ എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറാൻ റോബോട്ടിന് സാധിക്കുമെന്ന് ചുരുക്കം. പ്രത്യേകം സ്ഥാപിച്ച സോഫ്റ്റ് വെയർ വഴിയാണിത് സാധ്യമാകുന്നത്. ചില അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് തത്സമയ വീഡിയോ എത്തിക്കാനും റോബോട്ടിൽ സംവിധാനമുണ്ട്. ഇതിനെല്ലാം പുറമെ ആറ് വ്യത്യസ്ഥ ഭാഷകളിൽ റോബോക
അബുദാബി: ലോകത്ത് ആദ്യമായി ദുബൈ നഗരത്തിൽ റോബോട്ട് പട്രോളിങ്. തൊപ്പിയും യൂനിഫോമുമിട്ട് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് റോബോട്ടെത്തുന്നത്. ലോകത്തിൽ ആദ്യമായാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. റോബോകോപ്പ് എന്നറിയപ്പെടുന്ന റോബോട്ടാണ് ദുബായ് പൊലീസിന്റെ ഭാഗമായിരിക്കുന്നത്. ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോയിലാണ് റോബോകോപ്പിനെ ഔദ്യോഗികമായി സേനയിൽ ചേർത്തത്.
അഞ്ച് അടിയോളമാണ് റോബോകോപ്പിന്റെ ഉയരം. ഭാരം 100 കിലോയോളം വരും. 1.5 മീറ്റർ അകലത്തിലുള്ള ആളുകളുടെ പെരുമാറ്റം റോബോകോപ്പ് തിരിച്ചറിയും. വെറുംചലനങ്ങൾ മാത്രമാണെന്ന് കരുതിയാൽ തെറ്റി, മുഖത്തെ ഭാവങ്ങളും തിരിച്ചറിയാൻ റോബോകോപ്പിന് സാധിക്കും.
ഒരാൾ സന്തോഷവാനാണോ, ദുഃഖിതനാണോ എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറാൻ റോബോട്ടിന് സാധിക്കുമെന്ന് ചുരുക്കം. പ്രത്യേകം സ്ഥാപിച്ച സോഫ്റ്റ് വെയർ വഴിയാണിത് സാധ്യമാകുന്നത്. ചില അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് തത്സമയ വീഡിയോ എത്തിക്കാനും റോബോട്ടിൽ സംവിധാനമുണ്ട്. ഇതിനെല്ലാം പുറമെ ആറ് വ്യത്യസ്ഥ ഭാഷകളിൽ റോബോകോപ്പ് സംസാരിക്കും.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയോ ഭരണാധികാരികളെയോ കണ്ടാൽ റോബോകോപ്പ് സല്യൂട്ട് നൽകും. ഹസ്തദാനം നൽകിയാൽ അത് സ്വീകരിക്കും. അങ്ങനെ മികച്ച സംവിധാനങ്ങളോടെയാണ് ലോകത്തിലെ ആദ്യത്തെ യന്ത്ര പൊലീസ് ഉദ്യോഗസ്ഥൻ ജോലി തുടങ്ങുന്നത്. നിലവിൽ നാലാമത് ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സപോയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി റോബോകോപ്പ് സേവനം ആരംഭിച്ചു കഴിഞ്ഞു.