- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണു ബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ ചരിത്ര വസ്തുക്കളാകുമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ റോബോട്ടുകളെ വാർത്താ വായനക്കാരാക്കി ചൈന; 24 മണിക്കൂറും വിശ്രമമില്ലാതെ വാർത്ത വായിക്കുന്ന റോബോട്ടുകൾ റെഡി
ബീജിങ്: ന്യൂസ് റൂമിൽ വാർത്താ അവതാരകരും ചർച്ചയിൽ പങ്കെടുക്കുന്നവരും തമ്മിൽ പലപ്പോഴും നേർക്കുനേർ യുദ്ധമാണ്. അർണബ് ഗോസ്വാമിയും അദ്ദേഹത്തെ മലയാളത്തിലേക്ക് പകർത്താൻ ശ്രമിക്കുന്ന വേണു ബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ യുദ്ധം ചെയ്യുന്നതുപോലെയാണ് വാർത്ത വായിക്കുന്നത്. എന്നാൽ, ഇത്തരം ശ്രമകരമായ ദൗത്യത്തിലേക്ക് യാതൊരു പരാതികളുമില്ലാതെ സ്വിച്ചിട്ട പോലെ വാർത്ത അവതരിപ്പിക്കുന്ന യന്ത്രമനുഷ്യരെത്തിയാലോ? 24 മണിക്കൂറും ഒരു നിമിഷം പോലും വിശ്രമിക്കാതെ വാർത്ത വായിക്കുന്ന റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ് ചൈന. ചൈനയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളെ വാർത്താ അവതരണത്തിനായി രംഗത്തിറക്കിയത്. യഥാർഥ വാർത്താ അവതാരകന്റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. പ്രൊഫഷണൽ വാർത്താ അവതാരകന്റെ കൃത്യതയോടെ ഈ യന്ത്രമനുഷ്യർക്കും വാർത്ത വായിക്കാനാകുമെന്ന സിൻഹുവ അവകാശപ്പെടുന്നു. സ്യൂട്ടണിഞ്ഞെത്തുന്ന റോബോട്ടുകൾ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാക
ബീജിങ്: ന്യൂസ് റൂമിൽ വാർത്താ അവതാരകരും ചർച്ചയിൽ പങ്കെടുക്കുന്നവരും തമ്മിൽ പലപ്പോഴും നേർക്കുനേർ യുദ്ധമാണ്. അർണബ് ഗോസ്വാമിയും അദ്ദേഹത്തെ മലയാളത്തിലേക്ക് പകർത്താൻ ശ്രമിക്കുന്ന വേണു ബാലകൃഷ്ണനും ഷാനി പ്രഭാകറുമൊക്കെ യുദ്ധം ചെയ്യുന്നതുപോലെയാണ് വാർത്ത വായിക്കുന്നത്. എന്നാൽ, ഇത്തരം ശ്രമകരമായ ദൗത്യത്തിലേക്ക് യാതൊരു പരാതികളുമില്ലാതെ സ്വിച്ചിട്ട പോലെ വാർത്ത അവതരിപ്പിക്കുന്ന യന്ത്രമനുഷ്യരെത്തിയാലോ? 24 മണിക്കൂറും ഒരു നിമിഷം പോലും വിശ്രമിക്കാതെ വാർത്ത വായിക്കുന്ന റോബോട്ടുകളെ രംഗത്തിറക്കിയിരിക്കുകയാണ് ചൈന.
ചൈനയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളെ വാർത്താ അവതരണത്തിനായി രംഗത്തിറക്കിയത്. യഥാർഥ വാർത്താ അവതാരകന്റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. പ്രൊഫഷണൽ വാർത്താ അവതാരകന്റെ കൃത്യതയോടെ ഈ യന്ത്രമനുഷ്യർക്കും വാർത്ത വായിക്കാനാകുമെന്ന സിൻഹുവ അവകാശപ്പെടുന്നു. സ്യൂട്ടണിഞ്ഞെത്തുന്ന റോബോട്ടുകൾ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാകും.
എന്നാൽ, അവകാശപ്പെട്ടത്ര മനുഷ്യസ്പർശം യന്ത്രമനുഷ്യന്റെ വാർത്താ അവതരണത്തിനുണ്ടായിരുന്നില്ലെന്ന് കേട്ടവർ പറയുന്നു. ഇന്നലെയാണ് റോബോട്ട് വാർത്തവായിക്കാനെത്തിയത്. ഇംഗ്ലീഷ് ഭാഷയിലാണ് വാർത്താ വായന. റോബോട്ടിന്റെ ശബ്ദവും വാർത്താ അവതരണവും അത്ര സുഖകരമല്ലെന്ന് പ്രേക്ഷകർ പറയുന്നു. ഷാങ് ഷാവോയെന്ന വാർത്താ അവതാരകന്റെ രൂപത്തിലും ശബ്ദത്തിലുമാണ് റോബോട്ടിനെ സിൻഹുവ രംഗത്തിറക്കിയത്. എന്റെ മുന്നിലെത്തു്ന്ന വാർത്തകൾ വിശ്രമമില്ലാത ഞാൻ നിങ്ങൾക്ക് മുന്നിലെത്തിക്കുമെന്ന ആമുഖത്തോടെയാണ് വാർത്ത തുടങ്ങിയത്.
സിൻഹുവയും ചൈനീസ് സെർച്ച് എൻജിനായ സോഹുവും ചേർന്നാണ് റോബോട്ടിനെ വികസിപ്പിച്ചത്. യഥാർഥ വാർത്താ അവതാരകന്റെ ചുണ്ടിന്റെ ചലനങ്ങൾ, മുഖഭാവങ്ങൾ, സംസാര രീതി എന്നിവ മനസ്സിലാക്കിയാണ് റോബോട്ടിനെ സൃഷ്ടിച്ചത്. നിലവിൽ ഇംഗ്ലീഷിൽ വാർത്ത വായിക്കുന്ന അവതാരകനാണുള്ളത്. ചൈനീസ് ഭാഷയിൽ വാർത്ത വായിക്കുന്ന അവതാരകനെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ രംഗത്തിറക്കുമെന്നുമാണ് സിൻഹുവ വ്യക്തമാക്കിയത്.