- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ അണ്ടർ 15 ഫുട്ബാൾ ടീമിനെതിരെ ആക്രമണം; വിമതരുടെ റോക്കറ്റ് പതിച്ച് ദേശീയ ഫുട്ബാൾ താരം കൊല്ലപ്പെട്ടു; ഏഴുപേർക്ക് ഗുരുതര പരിക്ക്
ദമാസ്‌കസ്: ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയിൽ വിമതരുടെ ആക്രമണത്തിൽ ദേശീയ ഫുട്ബാൾ താരം കൊല്ലപ്പെട്ടു. അണ്ടർ 15 ടീമിന് നേരെ വിമതർ റോക്കറ്റ് തൊടുക്കുകയായിരുന്നു. ടീമംഗമായ പന്ത്രണ്ടുകാരൻ സാമിർ മുഹമ്മദ് മസൂദ് ആണു കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേർക്കു ഗുരുതരമായി പരിക്കേറ്റുവെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ദമാസ്‌കസിൽ അൽ ഫായ്ഹ സ്പോർട്സ് ക്ലബിൽ രാവിലെ പരിശീലനത്തിനിടെയായിരുന്നു റോക്കറ്റാക്രമണം ഉണ്ടായത്. രാജ്യത്തെ ദേശീയ ഫുട്‌ബോൾ താരങ്ങൾ പരിശീലിക്കുന്ന പ്രമുഖ സ്പോർട്സ് സെന്ററാണിത്. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതിനാൽ തന്നെ ഈ കേന്ദ്രത്തെ ലക്ഷ്യമാക്കി തന്നെയാണ് വിമതർ ആക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവം നടന്നതിനു സമീപത്താണ് റഷ്യൻ എംബസിയും. അതിനാ്്ൽ സിറിയൻ സൈന്യത്തെ സഹായിക്കുന്ന റഷ്യൻ അധികൃതരെ ഉന്നമിട്ട ആക്രമണമാണ് നടന്നതെന്നും എന്നാൽ ഇത് ഹോട്ടലിന് നേരെ ആവുകയായിരുന്നു എന്നും വാദമുയരുന്നുണ്ട്. സിറിയൻ സൈനിക ഫുട്‌ബോൾ ടീമിന്റെ യൂത്ത് ലീഗ് അംഗമാണ് സാമിറെന്ന് അധികൃതർ അറിയിച്ചു.
ദമാസ്‌കസ്: ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയിൽ വിമതരുടെ ആക്രമണത്തിൽ ദേശീയ ഫുട്ബാൾ താരം കൊല്ലപ്പെട്ടു. അണ്ടർ 15 ടീമിന് നേരെ വിമതർ റോക്കറ്റ് തൊടുക്കുകയായിരുന്നു. ടീമംഗമായ പന്ത്രണ്ടുകാരൻ സാമിർ മുഹമ്മദ് മസൂദ് ആണു കൊല്ലപ്പെട്ടത്.
ടീമിലെ ഏഴു പേർക്കു ഗുരുതരമായി പരിക്കേറ്റുവെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ദമാസ്‌കസിൽ അൽ ഫായ്ഹ സ്പോർട്സ് ക്ലബിൽ രാവിലെ പരിശീലനത്തിനിടെയായിരുന്നു റോക്കറ്റാക്രമണം ഉണ്ടായത്. രാജ്യത്തെ ദേശീയ ഫുട്‌ബോൾ താരങ്ങൾ പരിശീലിക്കുന്ന പ്രമുഖ സ്പോർട്സ് സെന്ററാണിത്.
ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതിനാൽ തന്നെ ഈ കേന്ദ്രത്തെ ലക്ഷ്യമാക്കി തന്നെയാണ് വിമതർ ആക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. സംഭവം നടന്നതിനു സമീപത്താണ് റഷ്യൻ എംബസിയും. അതിനാ്്ൽ സിറിയൻ സൈന്യത്തെ സഹായിക്കുന്ന റഷ്യൻ അധികൃതരെ ഉന്നമിട്ട ആക്രമണമാണ് നടന്നതെന്നും എന്നാൽ ഇത് ഹോട്ടലിന് നേരെ ആവുകയായിരുന്നു എന്നും വാദമുയരുന്നുണ്ട്.
സിറിയൻ സൈനിക ഫുട്‌ബോൾ ടീമിന്റെ യൂത്ത് ലീഗ് അംഗമാണ് സാമിറെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന് ഏറെ പ്രതീക്ഷകളുള്ള കായികതാരമാണു കൊല്ലപ്പെട്ടതെന്നും ഫുട്‌ബോൾ ടീം പ്രസിഡന്റ് മൊഹ്‌സെൻ അബ്ബാസ് പറഞ്ഞു. ഏഴു വർഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ ദമാസ്‌കസിൽ ഉണ്ടായ ഏറ്റവും വലിയ റോക്കറ്റാക്രമണത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച 44 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. അവസാന ശക്തികേന്ദ്രമായ കിഴക്കൻ ഗൗട്ടയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് വിമതർ പിരിഞ്ഞു പോകുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണങ്ങളുണ്ടാകുന്നത്.