- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബുളിലെ ഇന്ത്യൻ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം; ആക്രമണുണ്ടായത് കാബുൾ സമാധാന ശ്രമ സമ്മേളനം നടക്കാനിരിക്കെ; തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഭയന്നുവിറച്ച് അഫ്ഗാൻ ജനത
കാബുൾ: അഫ്ഗാനിലെ കാബുളിൽ ഇന്ത്യൻ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. റോക്കറ്റിൽനിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. വസതിയിലെ ടെന്നിസ് കോർട്ടിലാണു രാവിലെ 11.15നു ഗ്രനേഡ് വീണുപൊട്ടിത്തെറിച്ചത്. ആരാണു ആക്രമണത്തിനു പിന്നിലെന്നു അറിവായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. കാബുൾ സമാധാന ശ്രമ സമ്മേളനം (കെപിപിസി) നടക്കാനിരിക്കെയാണു ഇന്ത്യക്കുനേരെ ആക്രമണമുണ്ടായത്. 27 രാജ്യങ്ങളിലെയും രാജ്യാന്തര സംഘടനകളിലെയും നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്ന യോഗമാണിത്. അതീവസുരക്ഷാമേഖലയിലാണ് ഇന്ത്യൻ അംബാസഡറുടെ വസതി. നിരവധി എംബസികളും ഗെസ്റ്റ് ഹൗസുകളും ഹെഡ് ക്വാർട്ടേഴ്‌സുകളും സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു റോക്കറ്റ് ആക്രമണം. ഇതേത്തുടർന്നു പ്രസിഡന്റിന്റെ കൊട്ടാരപരിസരം ഉൾപ്പെടെ നഗരത്തിൽ സുരക്ഷ കർശനമാക്കി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ആരെയും പ്രദേശത്തേക്കു കടത്തിവിടുന്നില്ലെന്നാണു റിപ്പോർട്ടുകൾ. രണ്ടുമാസത്തിനിടെ ഇതു നാലാമ
കാബുൾ: അഫ്ഗാനിലെ കാബുളിൽ ഇന്ത്യൻ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ് ആക്രമണം. റോക്കറ്റിൽനിന്നു വിക്ഷേപിച്ച ഗ്രനേഡാണ് വീട്ടുപരിസരത്തു പതിച്ചത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
വസതിയിലെ ടെന്നിസ് കോർട്ടിലാണു രാവിലെ 11.15നു ഗ്രനേഡ് വീണുപൊട്ടിത്തെറിച്ചത്. ആരാണു ആക്രമണത്തിനു പിന്നിലെന്നു അറിവായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. കാബുൾ സമാധാന ശ്രമ സമ്മേളനം (കെപിപിസി) നടക്കാനിരിക്കെയാണു ഇന്ത്യക്കുനേരെ ആക്രമണമുണ്ടായത്. 27 രാജ്യങ്ങളിലെയും രാജ്യാന്തര സംഘടനകളിലെയും നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്ന യോഗമാണിത്.
അതീവസുരക്ഷാമേഖലയിലാണ് ഇന്ത്യൻ അംബാസഡറുടെ വസതി. നിരവധി എംബസികളും ഗെസ്റ്റ് ഹൗസുകളും ഹെഡ് ക്വാർട്ടേഴ്‌സുകളും സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു റോക്കറ്റ് ആക്രമണം. ഇതേത്തുടർന്നു പ്രസിഡന്റിന്റെ കൊട്ടാരപരിസരം ഉൾപ്പെടെ നഗരത്തിൽ സുരക്ഷ കർശനമാക്കി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ആരെയും പ്രദേശത്തേക്കു കടത്തിവിടുന്നില്ലെന്നാണു റിപ്പോർട്ടുകൾ. രണ്ടുമാസത്തിനിടെ ഇതു നാലാമത്തെ ആക്രമണമാണ്. മൂന്നു സ്‌ഫോടനങ്ങളിലായി 186 പേർ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച നഗരമധ്യത്തിലെ എംബസി സമുച്ചയത്തിനു സമീപം സ്വീവിജ് (മലിനജല) ടാങ്കറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ശക്തമായ ബോംബ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടവരുടെ എണ്ണം 150 കവിഞ്ഞു. പ്രഭാതത്തിരക്കിനിടയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരേറെയും സാധാരണക്കാരാണ്. ജർമനിയുടെ എംബസിക്കു മുന്നിലായിരുന്നു സ്‌ഫോടനം. എംബസിയിലെ ചില ജീവനക്കാർക്കു പരുക്കേറ്റതായി ജർമനിയുടെ വിദേശകാര്യമന്ത്രി സിഗ്മർ ഗബ്രിയേൽ അറിയിച്ചു. എംബസി കെട്ടിടത്തിനു കാര്യമായ നാശമുണ്ടായി. ഫ്രാൻസ്, ചൈന, തുർക്കി, ജപ്പാൻ എന്നീ രാജ്യങ്ങളുടെ എംബസി കെട്ടിടങ്ങൾക്കും നാശമുണ്ടായി. ഇന്ത്യൻ എംബസിക്കു നൂറു മീറ്റർ അകലെയാണു സ്‌ഫോടനം നടന്നതെന്ന് അഫ്ഗാനിലെ ഇന്ത്യയുടെ നയതന്ത്രപ്രതിനിധി മൻപ്രീത് വോറ അറിയിച്ചു. തങ്ങൾക്കു പങ്കില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും താലിബാൻ കേന്ദ്രങ്ങൾ അറിയിച്ചു.
അഫ്ഗാൻ നഗരമായ ഖോസ്റ്റിലെ ബസ് സ്റ്റേഷനിൽ മെയ് 26ന് ഉണ്ടായ കാർബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. റമസാന്റെ ആദ്യദിനത്തിലായിരുന്നു സ്‌ഫോടനം. ആറുപേർക്ക് പരുക്കേറ്റു. സാധാരണ വേഷത്തിലുള്ളവരാണു കൊല്ലപ്പെട്ടതെങ്കിലും യുഎസ് ഭടന്മാരോടുചേർന്നു താലിബാൻ ഭീകരർക്കെതിരെ പൊരുതുന്ന ഖോസ്റ്റ് പ്രവിശ്യാ ആർമിയിലെ (കെപിഎഫ്) അംഗങ്ങളാണ് ഇവരെന്ന് പൊലീസ് ചീഫ് പറഞ്ഞു.
കാബുളിൽ ജൂൺ രണ്ടിനുണ്ടായ സ്‌ഫോടന പരമ്പരകളിൽ 18 പേർ കൊല്ലപ്പെട്ടു. പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുഹമ്മദ് സലിം ഇസദ്യറുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തവരാണു സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്.
മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപതോളം പേർക്കു പരുക്കേറ്റു. സെനറ്റ് ഡപ്യൂട്ടി സ്പീക്കറുടെ മകനായ സലിമിന്റെ സംസ്‌കാരത്തിൽ സർക്കാർ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും പങ്കെടുത്തിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.