റോക്ഹാംപ്ടൺ: റോക്ഹാംപ്ടൺ മലയാളികളുടെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷം  22ന് പൈപ്പ് ബാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്ന ആഘോഷമായ പാട്ടുകുർബാനയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
വി.കുർബാനയോടനുബന്ധിച്ച് ഫാ. ജോസ് ക്രിസ്തുമസ് സന്ദേശം നൽകുന്നതായിരിക്കും.

റോക്ഹാംപ്ടണിലെ പ്രശസ്തമായ ഗായകസംഘം പാട്ടുകുർബാനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. വളരെ നാളത്തെ കഠിനമായ പരിശ്രമം കൊണ്ട് ഓസ്ട്രലിയായിലെ തന്നെ പേരുകേട്ട ഗായകസംഘമായി ഇവർ ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. ആഘോഷമായ പാട്ടുകുർബാനയ്ക്കു ശേഷം ക്രിസ്തുമസ് ഡിന്നറും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും  നടത്തപ്പെടുന്നും.

ആഘോഷങ്ങൾക്ക് മുന്നോടിയായി കഴിഞ്ഞ മൂന്നു ദിവസങ്ങളായി മലയാളികളുടെ വീടുകളിൽ നടന്ന ക്രിസ്മസ് കരോളിന് ജാതിമതഭേദമെന്യെ ഏവരും സഹകരിച്ചും പ്രത്യേക അവതരണരീതികൊണ്ടും മലയാളികളുടെ ഒരുമിച്ചുള്ള കൂട്ടായ്മകൊണ്ടും ക്രിസ്മസ് കരോൾ പ്രത്യേകം ശ്രദ്ധനേടി.