- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോക്ഹാപ്ടൻ മലയാളികളുടെ ഓണാഘോഷം 9 ന്; ഒരുക്കങ്ങൾ പൂർത്തിയായി
റോക്ഹാംപ്ടൻ മലയാളികളുടെ ഓണാഘോഷം 9 ന് റോക്ഹാപ്ടൻ ബുഹാനിയ കമ്യൂണിറ്റിഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഈ വർഷത്തെ ഓണാഘോഷത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. 9ന് രാവിലെ 9.30 ന് റോക്ഹാംപ്ടൺ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണ്ണകുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ ഹാളിലേക്ക് ആനയിക്കും. തിരുവാതിരയും പുലികളിയും ഓണപ്പാട്ടുകളം നൃത്തനൃത്തങ്ങളുമായി മലയാളത്തനിമ വിളിച്ചോതുന്ന കലാവിരുന്നുകളുമായി മലയാളി കൂട്ടായ്മ അംഗങ്ങൾ വേദി കൈയടക്കുന്നതോടെ തിരുവോണത്തിന്റെ മധുരസ്മരണകൾ നിറയുന്ന വേദിയായി റോക്ഹാംപ്ടൻ ബുഹാനിയ കമ്യൂണിറ്റി ഹാൾ മാറും. കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. ഓണസദ്യയെ തുടർന്ന് വടംവലി, ചാക്കിലോട്ടം, കലംതല്ലിപ്പൊട്ടിക്കൽ, തുടങ്ങിയ ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെ ചായസത്കാരത്തോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
റോക്ഹാംപ്ടൻ മലയാളികളുടെ ഓണാഘോഷം 9 ന് റോക്ഹാപ്ടൻ ബുഹാനിയ കമ്യൂണിറ്റിഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഈ വർഷത്തെ ഓണാഘോഷത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.
9ന് രാവിലെ 9.30 ന് റോക്ഹാംപ്ടൺ മലയാളി കുടുംബങ്ങൾ ഒത്തുചേർന്ന് ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും വർണ്ണകുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനെ ഹാളിലേക്ക് ആനയിക്കും.
തിരുവാതിരയും പുലികളിയും ഓണപ്പാട്ടുകളം നൃത്തനൃത്തങ്ങളുമായി മലയാളത്തനിമ വിളിച്ചോതുന്ന കലാവിരുന്നുകളുമായി മലയാളി കൂട്ടായ്മ അംഗങ്ങൾ വേദി കൈയടക്കുന്നതോടെ തിരുവോണത്തിന്റെ മധുരസ്മരണകൾ നിറയുന്ന വേദിയായി റോക്ഹാംപ്ടൻ ബുഹാനിയ കമ്യൂണിറ്റി ഹാൾ മാറും. കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.
ഓണസദ്യയെ തുടർന്ന് വടംവലി, ചാക്കിലോട്ടം, കലംതല്ലിപ്പൊട്ടിക്കൽ, തുടങ്ങിയ ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെ ചായസത്കാരത്തോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.