ബേൺ: സ്വിസ് താരം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്‌സിൽനിന്നും പിന്മാറി. കാൽമുട്ടിലെ പരിക്കിനെ തുടർന്നാണ് പിന്മാറ്റം. 2008 ബെയ്ജിങ് ഒളിമ്പിക്‌സിൽ ഫെഡറർ സ്റ്റാൻ വാവ്‌റിങ്കയ്‌ക്കൊപ്പം ഡബിൾസിൽ സ്വർണം നേടിയിരുന്നു.

2012 ലണ്ടൻ ഒളിമ്പിക്‌സിൽ സിംഗിൾസിൽ ആൻഡി മുറയോട് ഫൈനലിൽ പരാജയപ്പെട്ട് വെള്ളി കരസ്ഥമാക്കിയിരുന്നു. ലോക ഒൻപതാം നമ്പർ താരമായ ഫെഡറർ 2020 ൽ രണ്ട് തവണ മുട്ടിൽ സർജറിക്ക് വിധേയനായിരുന്നു.