- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾക്കൂട്ടം ഇരച്ചുകയറി റോക്കറ്റ് ആക്രമണം നടത്തി കണ്ണിൽക്കണ്ടവരെയെല്ലാം ഒഴിപ്പിക്കും; പ്രസവത്തിനു ശേഷം പൊക്കിൾക്കൊടി മുറിക്കാതെ കുഞ്ഞുമായി കാട്ടിലേക്കോടി നാടുവിട്ട് ഒരു യുവതി; റോഹിങ്യ മുസ്ലീമുകളുടെ ദുരിതപർവം തുടരുന്നു
ധാക്ക: മ്യാന്മറിലെ രഖീൻ സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത ഓരോ റോഹിങ്യകൾക്കും അവർ നേരിട്ട ദുരന്തത്തെക്കുറിച്ച് ഏറെ പറയാനുണ്ടാകും. മുങ്‌ഡോയിലെ ക്വാച്ചോങ് ഗ്രാമത്തിൽനിന്ന് പട്ടാളം തുരത്തിയ നിസ്സഹായരായ മനുഷ്യരുടെ കഥയാണത്. നിരപരാധികളായ ജനക്കൂട്ടത്തിനുനേർക്ക് റോക്കറ്റ് ലോഞ്ചറുകൾ പായിച്ചും വെടിയുണ്ടകളുതിർത്തും അവരെ തുരത്തുകയായിരുന്നു സൈനികരും ജനക്കൂട്ടവും. തുടർന്ന് അവരുടെ വീടുകൾക്ക് സൈന്യം തീവെച്ചു. ഗ്രാമമൊന്നാകെ നിലംപൊത്തിയെന്ന് ഉറപ്പാകുമ്പോൾ, അടുത്ത ഇരകളെയും തേടി അവർ മുന്നോട്ടുനീങ്ങും. അത്തരമൊരു ക്രൂരമായ വംശഹത്യയെ അതിജീവിച്ചാണ് 30-കാരിയായ ഹമീദയും കുടുംബവും നാടുവിട്ടത്. പൂർണഗർഭിണിയായിരുന്നു ഹമീദ. ഏതുനിമിഷവും പ്രസവിക്കാമെന്ന അവസ്ഥ. പട്ടാളത്തിന്റെ നടപടികൾ തുടരുന്നതിനാൽ, വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പെട്ടെന്ന് വീടിനുപുറത്ത് വലിയ ബഹളം. ആർത്തനാദങ്ങളും അലമുറകളും ഒപ്പം വെടിയൊച്ചകളും സ്‌ഫോടനങ്ങളും. നിറവയറുമായി ഹമീദയും ഭർത്താവും ആറ് കുഞ്ഞുങ്ങളും പുറത്തെ കാട്ടിലേക്കോടി. ഓട്ടത്തിനിടെ ഹമീദയ്ക്ക് പ്രസ
ധാക്ക: മ്യാന്മറിലെ രഖീൻ സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത ഓരോ റോഹിങ്യകൾക്കും അവർ നേരിട്ട ദുരന്തത്തെക്കുറിച്ച് ഏറെ പറയാനുണ്ടാകും. മുങ്‌ഡോയിലെ ക്വാച്ചോങ് ഗ്രാമത്തിൽനിന്ന് പട്ടാളം തുരത്തിയ നിസ്സഹായരായ മനുഷ്യരുടെ കഥയാണത്. നിരപരാധികളായ ജനക്കൂട്ടത്തിനുനേർക്ക് റോക്കറ്റ് ലോഞ്ചറുകൾ പായിച്ചും വെടിയുണ്ടകളുതിർത്തും അവരെ തുരത്തുകയായിരുന്നു സൈനികരും ജനക്കൂട്ടവും. തുടർന്ന് അവരുടെ വീടുകൾക്ക് സൈന്യം തീവെച്ചു. ഗ്രാമമൊന്നാകെ നിലംപൊത്തിയെന്ന് ഉറപ്പാകുമ്പോൾ, അടുത്ത ഇരകളെയും തേടി അവർ മുന്നോട്ടുനീങ്ങും.
അത്തരമൊരു ക്രൂരമായ വംശഹത്യയെ അതിജീവിച്ചാണ് 30-കാരിയായ ഹമീദയും കുടുംബവും നാടുവിട്ടത്. പൂർണഗർഭിണിയായിരുന്നു ഹമീദ. ഏതുനിമിഷവും പ്രസവിക്കാമെന്ന അവസ്ഥ. പട്ടാളത്തിന്റെ നടപടികൾ തുടരുന്നതിനാൽ, വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. പെട്ടെന്ന് വീടിനുപുറത്ത് വലിയ ബഹളം. ആർത്തനാദങ്ങളും അലമുറകളും ഒപ്പം വെടിയൊച്ചകളും സ്‌ഫോടനങ്ങളും. നിറവയറുമായി ഹമീദയും ഭർത്താവും ആറ് കുഞ്ഞുങ്ങളും പുറത്തെ കാട്ടിലേക്കോടി. ഓട്ടത്തിനിടെ ഹമീദയ്ക്ക് പ്രസവവേദന കലശലായി. മൂന്നുമണിക്കൂറോളം നീണ്ട പലായനത്തിനൊടുവിൽ, കാട്ടിലൊരിടത്തുവെച്ച് ഹമീദ ആൺകുഞ്ഞിനെ പ്രസവിച്ചു.
പെട്ടെന്ന് മറ്റൊരു സ്‌ഫോടനശബ്ദം മുഴങ്ങി. സൈന്യം കാട്ടിലേക്കും എത്തിയെന്ന് ഭയന്ന ഹമീദയും കുടുംബവും സുരക്ഷിതസ്ഥാനം തേടി വീണ്ടും ഓട്ടം തുടങ്ങി. പ്രസവിച്ചയുടനെയായിരുന്നു അത്. പൊക്കിൾക്കൊടി പോലും മുറിച്ചുനീക്കുംമുന്നെ ചോരക്കുഞ്ഞിനെയുമെടുത്ത് ഹമീദയ്ക്ക് ഓടേണ്ടിവന്നു. കത്തിയും തോക്കുമായി പിന്നാലെയെത്തുന്ന ജനക്കൂട്ടത്തിൽനിന്ന് ജീവനുംകൊണ്ടുള്ള ഓട്ടമായിരുന്നു അത്. പൊക്കിൾക്കൊടി മുറിച്ചിട്ടില്ലെന്നതിൽ ഹമീദയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതിനായി ഒരു നിമിഷം നിന്നുപോയാൽ, വെടിയുണ്ടയേൽക്കാമെന്ന ഭയം അവരെ മുന്നോട്ടുനയിച്ചു.
അങ്ങനെ എത്രദൂരമോടിയെന്ന് ഹമീദയ്ക്കറിയില്ല. സുരക്ഷിതമെന്ന് തോന്നിയ സ്ഥലത്ത് വിശ്രമിക്കാനിരുന്നപ്പോഴാണ് ഹമീദയുടെ ഭർത്താവ് പൊക്കിൾക്കുടി മുറിച്ച് ഭാര്യയെയും കുഞ്ഞിനെയും വേർപെടുത്തിയത്. തന്റെ കൈയിലുണ്ടായിരുന്ന പഴയ കത്തി മാത്രമായിരുന്നു അയാൾക്കതിന് ആശ്രയം. പ്രസവത്തിന്റെ ക്ഷീണമകറ്റുന്നതിനായി മൂന്നുദിവസംകൂടി ഹമീദയ്ക്ക് കാട്ടിൽകഴിയേണ്ടിവന്നു. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ, ചോരക്കുഞ്ഞിനൊപ്പം കാട്ടിൽ താമസം. വിശപ്പുമൂലം മറ്റുകുട്ടികളുടെ കരച്ചിൽ താങ്ങാനാകാതെ വന്നപ്പോൾ, ഹമീദയും ഭർത്താവും വീണ്ടും നടന്നു.
രണ്ടുദിവസത്തോളം നടന്നശേഷം അവർ നാഫ് നദിക്കരയിലെത്തി. ബംഗ്ലാദേശിന്റെ അതിർത്തിയായിരുന്നു അത്. ഹമീദയുടെയും കുടുംബത്തിന്റെയും ദൈന്യത കണ്ട് മനസ്സലിഞ്ഞ ഒരു വള്ളക്കാരൻ അവരെ സൗജന്യമായി മറുകരയെത്തിച്ചു. തന്റെ വീട്ടിൽക്കൊണ്ടുപോയി ഭക്ഷണം നൽകിയശേഷമാണ് അയാൾ അവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഒടുവിൽ, ഗുംഡുമിലെ അഭയാർഥി ക്യാമ്പിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് ഹമീദ പറയുന്നു.