- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിങ്യൻ മുസ്ലീങ്ങളെ തുടച്ചുനീക്കാൻ മ്യാന്മറിനെ സഹായിക്കുന്നത് ഇസ്രയേൽ; പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടും ആയുധങ്ങളൊഴുക്കി സയനിസ്റ്റ് രാജ്യം; മോദിയുടെ സന്ദർശനവും ഇസ്ലാമിക വേട്ടയ്ക്ക് വളമായതായി റിപ്പോർട്ടുകൾ
മ്യാന്മറിൽ റോഹിൻഗ്യൻ മുസ്ലീങ്ങൾക്കുനേരെ വംശഹത്യ നടത്തുന്നതിന് സൈന്യത്തിന് ആയുധങ്ങൾ വിതരണം ചെയ്യുന്നത് ഇസ്രയേൽ. മ്യാന്മറിൽ നടക്കുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആവർത്തിച്ചിട്ടും സഹായം നിർത്തിവെക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. അത് തികച്ചും നയതന്ത്രപരമായ സഹകരണമാണെന്നാണ് ഇസ്രയേൽ ്അധികൃതരുടെ വാദം. ആയുധങ്ങൾ വിതരണം ചെയ്യുന്നതിന് പുറമെ, സൈന്യത്തിന് പരിശീലനവും ഇസ്രയേൽ നൽകുന്നുണ്ട്. ഇസ്രയേലി ആയുധ നിർമ്മാണ സ്ഥാപനമായ ടാർ ഐഡിയൽ കൺസെപ്റ്റ്‌സാണ് മ്യാന്മർ പ്രത്യേക സേനയ്ക്ക് പരിശീലനം നൽകുന്നത്. റോഹിങ്യൻ മുസ്ലീങ്ങൾക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന റാഖിൻ സംസ്ഥാനത്താണ് പരിശീലനം നൽകിയത്. നൂറിലേറെ ടാങ്കുകളും പൊലീസ് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങളും ഇസ്രയേൽ നൽകിയതാണ്. അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കമുള്ള രാജ്യങ്ങൾ മ്യാന്മറിലെ സൈനിക നടപടിക്കെതിരെ നിലപാടെടുക്കുമ്പോഴാണ് ഇസ്രയേൽ മ്യാന്മറിന് ആയുധങ്ങൾ നൽകുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിനെതിരായതുകൊണ്ട് അമേരിക്ക മ്യാന്മറിന് ആയുധം നൽകുന്നതിന് വി
മ്യാന്മറിൽ റോഹിൻഗ്യൻ മുസ്ലീങ്ങൾക്കുനേരെ വംശഹത്യ നടത്തുന്നതിന് സൈന്യത്തിന് ആയുധങ്ങൾ വിതരണം ചെയ്യുന്നത് ഇസ്രയേൽ. മ്യാന്മറിൽ നടക്കുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആവർത്തിച്ചിട്ടും സഹായം നിർത്തിവെക്കാൻ ഇസ്രയേൽ തയ്യാറായിട്ടില്ല. അത് തികച്ചും നയതന്ത്രപരമായ സഹകരണമാണെന്നാണ് ഇസ്രയേൽ ്അധികൃതരുടെ വാദം.
ആയുധങ്ങൾ വിതരണം ചെയ്യുന്നതിന് പുറമെ, സൈന്യത്തിന് പരിശീലനവും ഇസ്രയേൽ നൽകുന്നുണ്ട്. ഇസ്രയേലി ആയുധ നിർമ്മാണ സ്ഥാപനമായ ടാർ ഐഡിയൽ കൺസെപ്റ്റ്‌സാണ് മ്യാന്മർ പ്രത്യേക സേനയ്ക്ക് പരിശീലനം നൽകുന്നത്. റോഹിങ്യൻ മുസ്ലീങ്ങൾക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന റാഖിൻ സംസ്ഥാനത്താണ് പരിശീലനം നൽകിയത്. നൂറിലേറെ ടാങ്കുകളും പൊലീസ് ഉപയോഗിക്കുന്ന മറ്റ് ആയുധങ്ങളും ഇസ്രയേൽ നൽകിയതാണ്.
അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കമുള്ള രാജ്യങ്ങൾ മ്യാന്മറിലെ സൈനിക നടപടിക്കെതിരെ നിലപാടെടുക്കുമ്പോഴാണ് ഇസ്രയേൽ മ്യാന്മറിന് ആയുധങ്ങൾ നൽകുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിനെതിരായതുകൊണ്ട് അമേരിക്ക മ്യാന്മറിന് ആയുധം നൽകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ആയുധങ്ങൾ നൽകുന്നത് വിലക്കിയിട്ടുണ്ട്. സ്വന്തം ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുമെന്നുകണ്ടാണ് യൂറോപ്യൻ രാജ്യങ്ങളെ മ്യാന്മറിനെ സഹായിക്കുന്നതിൽനിന്ന് വിലക്കിയിട്ടുള്ളത്.
മ്യാന്മറിന് സൈനിക സഹായം നൽകുന്നതിനെതിരെ ഇസ്രയേലിൽത്തന്നെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. മ്യാന്മറിനുള്ള ആയുധശേഖരം അയക്കരുതെന്ന് ആവശ്യപ്പെട്ട് മനനുഷ്യാവകാശ സംഘടനകൾ കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. മ്യാന്മറിനെതിരെ അമേരിക്കയും യൂറോപ്യൻ യൂണിനയും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇസ്രയേൽ കാണാതെ പോകുന്നത് അതിശയകരമാണെന്ന് അവിടുത്തെ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
അടുത്തിടെ മോദി നടത്തിയ ഇസ്രയേൽ സന്ദർശനത്തിനിടെ റോഹിങ്യൻ മുസ്ലീങ്ങളുടെ പ്രശ്‌നവും ചർച്ചയായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലുള്ള റോഹിങ്യൻ അഭയാർഥികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയരുന്നുണ്ട്. സൈനിക സഹകരണത്തിന് മ്യാന്മറും ഇസ്രയേലും ഇക്കൊല്ലം ജനുവരിയിലാണ് ചർച്ച നടത്തി ഉടമ്പടിയിലെത്തിയത്. മേഖലയിലെ പ്രശ്‌നങ്ങളിലൊന്നായതിനാൽ, മോദിയുടെ സന്ദർശനത്തിനിടെ ഇതും ചർച്ചയായിട്ടുണ്ടാവുമെന്നുറപ്പാണ്.