- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൈകൾ മരത്തിൽ കെട്ടിയിട്ട ശേഷം സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്യും'; ചിലപ്പോൾ കെട്ടിയിടാനുപയോഗിക്കുന്നത് സ്ത്രീകളുടെ തന്നെ മുടി ! വീടുകൾ തീയിട്ട് കുട്ടികളെ കത്തിച്ച് കൊല്ലും ! മ്യാന്മറിൽ റോഹിങ്യകൾക്കെതിരെ സൈന്യം നടത്തുന്ന ക്രൂരതകളെ പറ്റിയുള്ള യുഎൻ റിപ്പോർട്ട് ഞെട്ടിക്കുന്നത്
മ്യാന്മർ: റോഹിങ്യൻ അഭയാർത്ഥികൾ മ്യാന്മറിൽ അനുഭവിക്കുന്ന യാതനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎൻ അടുത്തിടെ പുറത്ത് വിട്ടത്. സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കും. ചില സ്ത്രീകളെ കെട്ടിയിടുന്നത് അവരുടെ മുടിയിഴകൾ കൊണ്ട് ! ഇതിന് ശേഷം അതിക്രൂരമായ ബലാത്സംഗവും മർദ്ദനവും. കച്ചികൊണ്ടും മറ്റും നിർമ്മിച്ച കൂരകൾക്ക് തീയിട്ട ശേഷം ഇറങ്ങിയോടുന്ന കുഞ്ഞുങ്ങളെ തിരികെ വീട്ടിലേക്ക് കയറ്റി കത്തിച്ച് കൊല്ലും. ഏറെ ഭീകരമായ കാഴ്‌ച്ചകളാണ് മ്യാന്മറിൽ നിന്നും റോഹിങ്യൻ വംശജർക്കിടയിൽ കാണുന്നത്. മ്യാന്മർ സൈന്യം റോഹിങ്യൻ വംശജർക്ക് നേരെ നടത്തുന്ന ക്രൂരതകളുടെ നേർക്കാഴ്‌ച്ചയാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്. ആയുധങ്ങൾക്ക് പുറമെ, മുളയും സിഗരറ്റ് കുറ്റികളും വരെ ആക്രമണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാത്രം 10,000 ത്തിലധികം റോഹിങ്യക്കാർ സൈനിക ആക്രമത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. 400 പേജുകൾ വരുന്ന റിപ്പോർട്ടാണ് യുഎന്നിന് മുമ്പിൽ സമർപ്പിക്കപ്പെട്ടത്. യു എൻ റിപ്പോർ
മ്യാന്മർ: റോഹിങ്യൻ അഭയാർത്ഥികൾ മ്യാന്മറിൽ അനുഭവിക്കുന്ന യാതനകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് യുഎൻ അടുത്തിടെ പുറത്ത് വിട്ടത്. സ്ത്രീകളെ മരത്തിൽ കെട്ടിയിട്ട ശേഷം ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കും. ചില സ്ത്രീകളെ കെട്ടിയിടുന്നത് അവരുടെ മുടിയിഴകൾ കൊണ്ട് ! ഇതിന് ശേഷം അതിക്രൂരമായ ബലാത്സംഗവും മർദ്ദനവും. കച്ചികൊണ്ടും മറ്റും നിർമ്മിച്ച കൂരകൾക്ക് തീയിട്ട ശേഷം ഇറങ്ങിയോടുന്ന കുഞ്ഞുങ്ങളെ തിരികെ വീട്ടിലേക്ക് കയറ്റി കത്തിച്ച് കൊല്ലും. ഏറെ ഭീകരമായ കാഴ്‌ച്ചകളാണ് മ്യാന്മറിൽ നിന്നും റോഹിങ്യൻ വംശജർക്കിടയിൽ കാണുന്നത്. മ്യാന്മർ സൈന്യം റോഹിങ്യൻ വംശജർക്ക് നേരെ നടത്തുന്ന ക്രൂരതകളുടെ നേർക്കാഴ്‌ച്ചയാണ് യുഎൻ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്.
ആയുധങ്ങൾക്ക് പുറമെ, മുളയും സിഗരറ്റ് കുറ്റികളും വരെ ആക്രമണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാത്രം 10,000 ത്തിലധികം റോഹിങ്യക്കാർ സൈനിക ആക്രമത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. 400 പേജുകൾ വരുന്ന റിപ്പോർട്ടാണ് യുഎന്നിന് മുമ്പിൽ സമർപ്പിക്കപ്പെട്ടത്. യു എൻ റിപ്പോർട്ട് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മ്യാന്മാർ തള്ളികളയുന്നുണ്ട്. സൈനികത്തലവൻ മിൻ ഓംഗ് ഹ്ലെയിംങ് ഉൾപ്പെടെയുള്ളവരെ വംശഹത്യക്കും, മനുഷ്യകുലത്തിനെതിരായ യുദ്ധത്തിന്റെ പേരിലും വിചാരണ ചെയ്യണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.
റോഹിങ്ക്യകൾ അധിവസിച്ചിരുന്ന 400 ഓളം ഗ്രാമങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. 15 മാസത്തെ തെളിവെടുപ്പിന് ശേഷമാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്.സർക്കാർ യു.എൻ സംഘവുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിലും 857 സാക്ഷികളുമായി സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രഘീനേയിൽ നിന്നും കഴിഞ്ഞ വർഷം ആഗസ്റ്റ മുതൽ രണ്ടു ലക്ഷം പേരോളം ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായിട്ടാണ് റിപ്പോർട്ട്.
അവിടെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ സ്വാഭാവികവൽക്കരിക്കാൻ സൈന്യത്തിന് കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ച് മ്യാന്മാറിലേക്ക് പ്രവേശിപ്പിക്കാമെന്ന് ബംഗ്ലാദേശുമായി ആ രാജ്യം ധാരണയിലെത്തിയിരുന്നു. എന്നാൽ റോഹിങ്ക്യകളുടെ തിരിച്ചുപോക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാവില്ല.