- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീപ്പിംഗിലെ വീഴ്ചകൾ പന്തിന് വിനയായി; ഏകദിനത്തിലെ സമ്പൂർണ്ണ പരാജയം രാഹുലിനെ തിരിച്ചടിച്ചു; ബുംമ്രയെ നായകനാക്കി റിസ്‌ക് എടുക്കാൻ ഗാംഗുലിക്കും താൽപ്പര്യമില്ല; ദ്രാവിഡിനെ സേഫാക്കാൻ റിസ്കില്ലാ തീരുമാനം എടുക്കാൻ ബിസിസിഐ; പരിക്ക് ചർച്ചയാക്കില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി രോഹിത് ശർമ്മ നയിക്കും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ മാറുന്നുവെന്ന് സൂചന. ടെസ്റ്റ്-ഏകദിന-22 ഫോർമാറ്റുകളിലേക്ക് രോഹിത് ശർമ്മയാകും ഇനി ഇന്ത്യയെ നയിക്കുക. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ടീമിന്റെ സമ്പൂർണ്ണ തോൽവിയാണ് ഇതിന് കാരണം. രോഹിത്തിന് പകരം കെ എൽ രാഹുലിനെ ക്യാപ്ടനാക്കണമെന്ന ചിന്ത സജീവമായിരുന്നു. ഇതിനൊപ്പം ഋഷഭ് പന്തിന്റെ പേരും ചർച്ചയായി. എന്നാൽ ക്യാപ്ടനെന്ന നിലയിൽ രാഹുൽ വമ്പൻ പരാജയമായിരുന്നു. പന്തിന് സ്ഥിരത കാട്ടാനും കഴിയുന്നില്ല.
രോഹിത്തിനെ ക്യാപ്ടനാക്കുന്ന പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനും രോഹിത് തന്നെയായിരിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുമ്ബ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തേക്കു ഉയർത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവും'- ബിസിസിഐ ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു. 'ജോലി ഭാരം വളരെ കൂടുതലാവും. അതിനാൽ തന്നെ രോഹിത് വളരെയധികം ഫിറ്റ്‌നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടർമാർ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഫിറ്റ്‌നസിൽ രോഹിത്തിനു അധികമായി പ്രവർത്തിക്കേണ്ടി വരും' ബിസിസിഐ പറയുന്നു.
മഹേന്ദ്ര സിങ് ധോണിയെ ഇതിന് മുമ്പ് ക്യാപ്ടനാക്കിയ മാതൃകയിൽ പന്തിനെ നായകനാക്കണമെന്ന ആവശ്യം സജീവമായിരുന്നു. ധോണിയുടെ കീപ്പിങ് മികവ് പരിഗണിച്ചായിരുന്നു അന്ന് ആ തീരുമാനം എടുത്തത്. എന്നാൽ പന്തിന്റെ കീപ്പിംഗിൽ ഇപ്പോഴും പോരായ്മകൾ ഉണ്ട്. ബാറ്റിംഗിൽ മാത്രമാണ് മികവുള്ളത്. ടെസ്റ്റിൽ അടക്കം കീപ്പിംഗിൽ പിഴവു വരുത്തുന്ന പന്തിന് കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ തൽകാലം പന്തിനെ ക്യാപ്ടനാക്കില്ല.
ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും നയിച്ചത് രാഹുലാണ്. എല്ലാ കളിയും തോറ്റു. മികച്ച ക്യാപ്ടന് വേണ്ട ഗുണഗണങ്ങളൊന്നും രാഹുൽ പ്രകടിപ്പിച്ചതുമില്ല. ഈ സാഹചര്യത്തിൽ രാഹുലിനും ക്യാപ്ടനാകാൻ കഴിയില്ല. രാഹുലിനൊപ്പം വൈസ് ക്യാപ്ടനായ ബൗളർ ബുംമ്രയ്ക്കും ക്യാപ്ടൻസി പരിഗണന തൽകാലം നൽകില്ല. വിരാട് കോലിയുടെ പകരക്കാരനെ കരുതലോടെ നിശ്ചയിച്ചില്ലെങ്കിൽ അതിൽ ബിസിസിഐ പ്രതിസ്ഥാനത്താകും. അതുകൊണ്ട് തന്നെ സീനിയോറിട്ടി പരിഗണനയിൽ രാഹുലിനെ ക്യാപ്ടനാക്കാനാണ് തീരുമാനം.
മുംബൈ ഇന്ത്യൻസിനെ ഐപിഎല്ലിൽ നയിച്ച പരിചയം രോഹിത്തിനുണ്ട്. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്ടന്മാരിൽ ഒരാളും. ഇതിനൊപ്പം ടെസ്റ്റ്-ഏകദിന-2020 ടീമുകളിലും സ്ഥിര സ്ഥാനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിനെ ക്യാപ്ടനാക്കി ടീമിനെ ഉടച്ചു വാർക്കാനാണ് തീരുമാനം. ദക്ഷിണാഫ്രിക്കയിലെ പ്രകടനം കോച്ച് രാഹുൽ ദ്രാവിഡിനും തലവേദനയാണ്. കോലിയുമായി ദ്രാവിഡിനുള്ള പ്രശ്‌നങ്ങൾ ടെസ്റ്റിലും മറ്റും തിരിച്ചടിയായി. രണ്ടാം ടെസ്റ്റിൽ കോലിയുടെ അപ്രതീക്ഷിത പിന്മാറ്റത്തോടെയാണ് ഇന്ത്യൻ ടീം തോൽക്കാൻ തുടങ്ങിയത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും രോഹിത് ശർമ്മ തന്നെ നായകനാകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെ പോലുള്ളവരും അഭിപ്രായപ്പെട്ടിരുന്നു. 'രോഹിത് ശർമ്മ നായകനും ലോകേഷ് രാഹുൽ ഉപനായകനുമായാണ് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കേണ്ടത്. എല്ലാ ഫോർമാറ്റിലും ഒരു നായകനാണെങ്കിൽ ഇന്ത്യൻ ടീമിന്റെ ശൈലിയിലും സമീപനത്തിലും സ്ഥിരത ഉറപ്പാക്കും, പ്രത്യേകിച്ചും ഈ വർഷാവസാനം മറ്റൊരു ടി20 ലോകകപ്പ് കൂടിയുണ്ട് എന്നതിനാൽ'-ഗംഭീർ പറഞ്ഞു.
മുൻ ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീനും രോഹിതിനെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മികച്ച ബാറ്ററാണ് രോഹിത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ലാത്തതിനാൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിയോഗിക്കുന്നതിൽ ആർക്കാണ് തടസമെന്നും അസ്ഹർ ചോദിച്ചിരുന്നു. എന്നാൽ രോഹിതിനെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു സുനിൽ ഗവാസ്‌കറിന്റെ അഭിപ്രായപ്രകടനം. രോഹിതിന്റെ പ്രായവും പരിക്കും പരിഗണിച്ചാണ് സുനിൽ ഗവാസ്‌കർ മറ്റൊരാളെ തെരഞ്ഞെടുത്തത്.
ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോലി രാജിവെച്ചത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും കോച്ച് രാഹുൽ ദ്രാവിഡിനേയും ഈ തീരുമാനം വെട്ടിലാക്കിയിരുന്നു. ഇവരുടെ സമീപനമാണ് കോലിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. അതുകൊണ്ട് തന്നെ രോഹിത്തിനെ ക്യാപ്ടനാക്കി റിസ്‌ക് എടുക്കാതിരിക്കാനാണ് ഗാംഗുലിക്ക് താൽപ്പര്യം. ദ്രാവിഡും രോഹിത്തിന് അനുകൂലമാണ്.
മറുനാടന് മലയാളി ബ്യൂറോ