- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ടീമിൽ ഒരു ഫിനിഷറുടെ കുറവുണ്ട്; ധോണിയെ പോലൊരാളെ ഇനിയും ലഭിച്ചിട്ടില്ലെന്ന് രോഹിത് ശർമ; അവസരം ലഭിക്കുന്ന താരങ്ങൾ മികവ് തെളിയിക്കണമെന്നും ഇന്ത്യൻ നായകൻ

അഹമ്മദാബാദ്: എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അതുപോലൊരു ഫിനിഷറെ ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ചിട്ടില്ലെന്ന് നായകൻ രോഹിത് ശർമ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി സംസാരിക്കുവേയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിന് ഒരു ഫിനിഷറെ കണ്ടത്താനായിട്ടില്ല, ഏകദിനത്തിൽ ഫിനിഷറുടെ പങ്ക് വളരെ പ്രധാനമാണെന്നും ടീമിന് വേണ്ടി ഒരാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നും രോഹിത് പറഞ്ഞു.
ധോണിയുടെ ഒഴിവിലേക്ക് ഹാർദികിനെയും, ജഡേജയേയുമടക്കം പരീക്ഷിച്ചെങ്കിലും ഫിനിഷർ റോളിലേക്ക് കൂടുതൽ താരങ്ങളെ സൃഷ്ടിക്കേണ്ടതുണ്ടെന്നും, പരമ്പരയിൽ അവസരം ലഭിക്കുന്ന താരങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് ശർമ്മ പറഞ്ഞു. ഫിനിഷറുടെ ബാറ്റിംങ് ടീമിന് വളരെ നിർണായകമാണെന്നും പലപ്പോയും ഫിനിഷറുടെ സംഭാവനയിൽ നിന്ന് ഗെയിം തന്നെ മാറി മറിയാറുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തിരുന്നു. വിൻഡീസ് നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ്.
ഇന്ത്യൻ ടീമിൽ ദീപക് ഹൂഡ ഓൾ റൗണ്ടറായി അരങ്ങേറ്റം കുറിച്ചു. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ഇഷാൻ കിഷനാണ് ഓപ്പണറായി എത്തുന്നത്.
വൺഡൗണായി വിരാട് കോല എത്തുമ്പോൾ സൂര്യകുമാർ യാദവും റിഷഭ് പന്തും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര. വാഷിങ്ടൺ സുന്ദറും യുസ്വേന്ദ്ര ചാഹലും സ്പിന്നർമാരായ ടീമിലെത്തിയപ്പോൾ കുൽദീപ് യാദവിന് ആദ്യ മത്സരത്തിൽ അന്തിമ ഇലവനിൽ ഇടമില്ല. ഷർദ്ദുൽ ഠാക്കൂറും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് പേസർമാരായി ടീമിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20 കളിച്ച ടീമിൽ വിൻഡീസും രണ്ട് മാറ്റം വരുത്തി. കെമർ റോച്ചും ഫാബിയൻ അലനും വിൻഡീസ് ടീമിൽ തിരിച്ചെത്തി.
ഇന്ത്യൻ ടീമിന്റെ 1000 മത്തെ ഏകദിന മത്സരമാണ്. ഏകദിന ചരിത്രത്തിൽ 1000 മത്സരം കളിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുക. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്.


