ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ രോഹിത് ശർമ വിവാഹിതനാകുന്നു. അടുത്ത സുഹൃത്തുകൂടിയാ ഋതിക സജ്‌ദേയാണ് രോഹിത്തിന്റെ ജീവിതസഖിയാകുന്നത്. 28കാരിയായ ഋതികയാണ് രോഹിത്തിന്റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ഋതികയെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം രോഹിത് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ലോകത്തെ അറിയിച്ചത്. ആറുവർഷത്തോളമായി ഇരുവരും സുഹൃത്തുക്കളാണ്.

ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ സുഹൃത്തായ സുരേഷ് റെയ്‌നയും കഴിഞ്ഞ മാസം വിവാഹിതനായിരുന്നു. ബാല്യകാല സഖിയായ പ്രിയങ്ക ചൗധരിയെയാണ് റെയ്‌ന വിവാഹം കഴിച്ചത്. ഏപ്രിൽ മൂന്നിനായിരുന്നു റെയ്‌നയുടെ വിവാഹം.

ഇതിനു പിന്നാലെയാണ് അടുത്ത സുഹൃത്തായ ഋതികയെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം രോഹിത്ത് അറിയിച്ചത്. മികച്ച ടീമാണെങ്കിലും പേരിനൊത്ത പെരുമ പുറത്തെടുക്കാൻ ഇത്തവണത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനു കഴിഞ്ഞിട്ടില്ല. എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎലിൽ നിലവിൽ ഏഴാം സ്ഥാനത്താണിപ്പോൾ മുംബൈ.

From best friends to soul mates, couldn't get any better.

Posted by Rohit Sharma on Sunday, 3 May 2015