പെർത്ത്: അനുഷ്‌ക ശർമ്മയെയും തന്നെയും ചേർത്ത് ഗോസിപ്പ് എഴുതി എന്ന് ആരോപിച്ച് ഇന്ത്യൻ താരം വിരാട് കോലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മാദ്ധ്യമപ്രവർത്തകനെ അസഭ്യം വിളിച്ചത്. ഇതിന് കോലിക്ക് താക്കീതും നൽകി. എന്നാൽ മാദ്ധ്യമപ്രവർത്തകരെ കോലി തെറിവിളിച്ചതോടെ കൂടുതൽ ഗോസിപ്പുകൾക്ക് വഴിയൊരുക്കുകയാണ് മാദ്ധ്യമപ്രവർത്തകർ. ഭാര്യമാരെയും കാമുകിമാരെയും കളിക്കിടെ കൂടെ കൂട്ടരുതെന്ന ബിസിസിഐയുടെ വിലക്ക് ഇന്ത്യൻ താരങ്ങൾ ലംഘിക്കുന്നുവെന്നാണ് പുതിയ ആരോപണം. ആരോപണം ശരിവെക്കുന്ന ചിത്രങ്ങലും പുറത്തുവന്നു. ഓപ്പണർ രോഹിത് ശർമ ഒരു യുവതിക്കൊപ്പം പരസ്യമായി ഊരുചുറ്റന്ന ചിത്രങ്ങൾ പരസ്യമായതോടെ താരങ്ങൾ ബിസിസിഐയുടെ നിർദേശവും തെറ്റിച്ചോ എന്ന സംശമാണ് ഉയരുന്നത്.

ഏതാണ് രോഹിതിനൊപ്പമുള്ള പെൺകുട്ടിയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇന്ത്യൻ ടീം തങ്ങുന്ന ഹയാത് റീജൻസി ഹോട്ടലിന് നൂറു മീറ്റർ അകലെയുള്ള ഹോട്ടലിലാണ് പെൺകുട്ടി താമസിക്കുന്നതെന്ന് ചില മാദ്ധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിന്റെ തലേന്നായിരുന്നു പെർത്തിലെ നിരത്തിലൂടെയുള്ള ഇവരുടെ ഊരുചുറ്റലെന്നാണ് വിവരം. യു.എ.ഇയ്‌ക്കെതിരായ മത്സരത്തിന്റെ തലേദിവസവും ഇരുവരെയും ഒന്നിച്ചു കണ്ടവരുമുണ്ട്.

ഇതിന് പുറമെ ഫ്രെയ്‌സർ സ്യൂട്ട് ഹോട്ടലിൽ രോഹിതിന് പുറമെ ശിഖർ ധവാൻ, വിരാട് കോലി എന്നിവർ പങ്കെടുത്ത ഒരു അത്താഴവിരുന്നിലും ഈ പെൺകുട്ടിയുടെ ഉണ്ടായിരുന്നതായി വാർത്തയുണ്ട്. വിരുന്ന് കഴിഞ്ഞ് കോലിയും ധവാനും പോയിട്ടും രോഹിത് പെൺകുട്ടിക്കൊപ്പം അവിടെ തന്നെ തങ്ങുകയായിരന്നു. ഏറെനേരത്തിനുശേഷം ഇരുവരും ഒരു ടാക്‌സിയിൽ കയറി പോവുകയും ചെയ്തു. നേരത്തെ ബോളിവുഡ് താരം സോഫിയ ഹയാത്തുമായി അടുപ്പത്തിലായിരുന്നു രോഹിത് എന്ന് ഗോസിപ്പുകളുണ്ടായിരുന്നു.